ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തെ ബാന്‍ കി മൂണ്‍ വിമര്‍ശിച്ചു
Daily News
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തെ ബാന്‍ കി മൂണ്‍ വിമര്‍ശിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th October 2014, 11:52 pm

ebola01ന്യൂയോര്‍ക്ക്: എബോള രോഗികളെ പരിശോധിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന്റെ വിമര്‍ശനം.  എബോള രോഗികളെ സഹായിക്കാന്‍ ആഫ്രിക്കയിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പട്ടാള ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

രോഗം ബാധിച്ചവര്‍ക്ക് വേണ്ടി സ്വയം സമര്‍പ്പിച്ചവരാണ് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എന്നും ശാസ്ത്രത്തിന്റെ പേരില്‍ അവര്‍ക്ക് വിലക്കര്‍പ്പെടുത്തുന്നത് ശരില്ലെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.

സൈറ ലിയോണില്‍ നിന്ന് രോഗികളെ ചികിത്സിച്ച ശേഷം നാട്ടിലെത്തിയ നേഴ്‌സിനെ രോഗം ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷം വീട്ടിലേക്ക് പോകാന്‍ അനുവദിച്ചതായി ന്യൂ ജേഴ്‌സി അധികൃതര്‍ പറഞ്ഞു. ബാന്‍ കി മൂണിന്റെ വിമര്‍ശനത്തിന് ശേഷമുള്ള പ്രതികരണത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

എബോള രോഗികളെ ചികിത്സിച്ച ശേഷം നാട്ടിലെത്തിയ പന്ത്രണ്ടോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇറ്റലിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഈ ആരോഗ്യപ്രവര്‍ത്തകരൊന്നും രോഗത്തിന്റെ ഒരു ലക്ഷണവും കാണിച്ചിരുന്നില്ല. അധികൃതര്‍ ഈ സംഭവത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഈ ആരേഗ്യ പ്രവര്‍ത്തകര്‍ക്ക് അവധി അനുവദിക്കാറില്ലെന്ന് ഒരു പെന്റാഗോണ്‍ വക്താവ് അറിയിച്ചു