[]സോള്‍ : സിറിയന്‍ ജനതയ്ക്ക് മേല്‍ രാസായുധ പ്രയോഗം നടത്തിയ ഭരണകൂടം ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. []
രാസായുധം പ്രയോഗം മനുഷ്യത്വത്തി നെതിരായ കുറ്റകൃത്യമാണെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു. ആര് എവിടെ ഏത് സാഹചര്യ ത്തിലായാലും രാസായുധം പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനാണ്.
സിറിയയുടെ നടപടി ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സിറിയയില്‍ സൈന്യം നടത്തിയ വന്‍ രാസായുധ പ്രയോഗത്തില്‍ 1300ലേറെ പേരായിരുന്നു മരണമടഞ്ഞത്. ദമാസ്‌കസിന് സമീപമാണ് ആക്രമണമുണ്ടായത്.
വിഷവാതകം നിറച്ച റോക്കറ്റുകള്‍ പ്രക്ഷോഭകര്‍ക്കുനേരെ പ്രയോഗിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആക്രമണവാര്‍ത്ത സൈന്യം നിഷേധിച്ചു. കെട്ടിച്ചമച്ച ആരോപമാണ് ഇതെന്നാണ് സൈന്യം പ്രതികരിച്ചത്.
നൂറുകണക്കിന് ആളുകള്‍ ഗുരുതരാവസ്ഥയിലാണ്. സര്‍ക്കാറിനെതിരെ പൊരുതുന്ന വിമതസേന തമ്പടിച്ചതെന്ന് കരുതുന്ന ഘൗട്ട മേഖലയില്‍ രാസായുധം വഹിക്കുന്ന ബോംബുകളും റോക്കറ്റുകളും ഉപയോഗിച്ച് സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തുകയായിരുന്നു.
പ്രക്ഷോഭകാരികളെ ഒഴിപ്പിക്കാന്‍ സൈന്യം തുടര്‍ച്ചയായി നടത്തിയ ബോംബാക്രമണത്തിലും മറ്റും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 1000ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.