ഗാസ: ഗാസയില്‍ സമാധാനം കൊണ്ട് വരണമെന്ന് ഇസ്രായേല്‍-ഫലസ്തീന്‍ നേതാക്കളോട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇസ്രയേലും ഗാസയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ബാന്‍ കി മൂണിന്റെ ആഹ്വാനം.
[]
ആക്രമണങ്ങളില്‍ ഗാസയിലെ സാധാരണ ജീവിതം താറുമാറായി. കുഞ്ഞുങ്ങളടക്കം കൊല്ലപ്പെട്ടവരുടെ സംഖ്യ 72 ആയി. 150-ഓളം പേര്‍ക്ക് പരിറ്റിട്ടുണ്ട്.
ഗാസ, തെക്കന്‍ ഇസ്രായേല്‍, കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇപ്പോള്‍ നടന്ന ആക്രമണങ്ങള്‍ തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് ബാന്‍ കി മൂണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ഇസ്രായേലിനുമേല്‍ ഗാസ നടത്തിയ റോക്കറ്റ് ആക്രമണങ്ങളെയും ഐക്യരാഷ്ട്രസഭ സെക്രട്ടറി അപലപിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും എത്രയും വേഗം അത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഗാസയും ഇസ്രയേലും ഗാസയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അറിയിച്ചു. ജനസാന്ദ്രതയേറിയ ഖാന്‍യൂനിസിലെ രണ്ട് വീടുകളില്‍ ബോംബ് വര്‍ഷിച്ചതില്‍ ഏഴ് പേര്‍ക്ക് ജീവഹാനിയുണ്ടായി.
കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ഇസ്രയേലിന്റെ ഏകപക്ഷീയമായ ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച്ച ഒരു ഫലസ്തീന്‍ കുട്ടിയെ ജീവനോടെ കത്തിച്ച സംഭവവും നടന്നിരുന്നു.