| Wednesday, 13th July 2016, 8:48 am

പ്ലാസ്റ്റിക്ക് നിര്‍മ്മിത ദേശീയ പതാകയ്ക്ക് നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും, ഇതിന്റെ വിതരണവും വില്‍പനയും ഉപയോഗവും പ്രദര്‍ശനവും നിരോധിച്ചിട്ടുണ്ട്. ദേശീയ പതാകയുടെ പ്രാധാന്യവും മഹത്ത്വവും കണക്കിലെടുത്ത് ദേശീയ ഫ്‌ളാഗ് കോഡില്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ ഉപയോഗിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

കമ്പിളി, പരുത്തി, ഖാദി, സില്‍ക്ക് എന്നിവ ഉപയോഗിച്ച് കൈകെണ്ടു നെയ്ത പതാകകള്‍ ഉപയോഗിക്കണമെന്നാണ് ദേശീയ ഫ്‌ളാഗ് കോഡില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ വിശേഷാവസരങ്ങളില്‍ പേപ്പറില്‍ നിര്‍മ്മിക്കുന്ന പതാക ഉപയോഗിക്കാന്‍ അനുമതിയുണ്ട്.

ഇത്തരത്തിലുള്ളത് ആഘോഷ ശേഷം വലിച്ചെറിയാതെ ദേശീയ പതാകയുടെ പ്രാധാന്യത്തിനും മഹത്ത്വത്തിനും അനുസൃതമായ രീതിയില്‍ സ്വകാര്യമായി നിര്‍മ്മാര്‍ജനം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more