കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ ശുപാര്‍ശക്ക് പിന്നാലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി.
എറണാകുളം സ്വദേശി സി.എസ് ചാക്കോ ആണ് ഹരജി നല്‍കിയിരിക്കുന്നത്. ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിശ്വാസികളായവര്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും കുമ്പസരിച്ചിരിക്കണമെന്ന് വ്യവസ്ഥയില്ലെന്നും ഇത് ഭരണഘടന പൗരന് ഉറപ്പു നല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. ഇത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ഹരജിക്കാരന്‍ പറയുന്നു.
നേരത്തെ കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. കുമ്പസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്‌മെയിലിങ്ങിന് ഇരയാകുന്നുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞിരുന്നു.
സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുമ്പോള്‍ പുരുഷന്മാരില്‍ നിന്ന് പണം തട്ടാനും വഴിയൊരുക്കുന്നതിനാലാണ് കുമ്പസാരം നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും അവര്‍ പറഞ്ഞിരുന്നു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീയും ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ ഒരു വനിതയും ഉന്നയിച്ച പീഡന പരാതികള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും നല്‍കിയ റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.