| Tuesday, 29th October 2013, 3:19 pm

'മജീദും' ടീമും കൊല്‍ക്കത്തയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബാല്യകാലസഖിയുടെ ഷൂട്ടിങ് ഇനി കൊല്‍ക്കത്തയില്‍. മമ്മൂട്ടിയും ഇഷ തല്‍വാറുമടങ്ങുന്ന ടീം യാത്രക്കുള്ള തയ്യാറെടുപ്പിലാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി വെള്ളിത്തിരയിലെത്തിക്കുന്നത് പ്രമോദ് പയ്യന്നൂരാണ്. മജീദായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും സുഹ്‌റയായി “തട്ടത്തിന്‍ മറയത്തി”ലൂടെ മലയാളികളുടെ ഖല്‍ബ് കവര്‍ന്ന ഇഷ തല്‍വാറുമാണ് വേഷമിടുന്നത്.

നാട് വിട്ട് പോകുന്ന കഥാനായകന്‍ മജീദിന്റെ ജീവിതമാണ് കൊല്‍ക്കത്തയില്‍ ചിത്രീകരിക്കുക. 15 ദിവസത്തെ ചിത്രീകരണത്തിനാണ് മമ്മൂട്ടിയും ടീമും കൊല്‍ക്കത്തയിലേക്ക് തിരിക്കുന്നത്.

ലൗഡ് സ്പീക്കറിന് ശേഷം ശശികുമാറും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബാല്യകാല സഖി. മീന, ബിജു മേനോന്‍, കെ.പി.എ.സി.ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

We use cookies to give you the best possible experience. Learn more