കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച രണ്ട് പേര്‍ ചികിത്സയിലിരുന്ന ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
നേരത്തെ ബാലുശ്ശേരി താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചവര്‍ അക്കാര്യം അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്രക്കുറിപ്പ്
പുറത്തിറക്കിയിരുന്നു.
അതേസമയം സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി രസിന്‍ (25) ആണ് മരിച്ചത്. ഇതോടെ നിപ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പതിനേഴായി.
വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രസിന്‍. അതേസമയം നിപ വൈറസ് ബാധയ്ക്കു കാരണം വവ്വാലുകളാണെന്നു ശാസ്ത്രജ്ഞര്‍ അറിയിച്ചതായി മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.
കോഴിക്കോട് രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നു ലഭിച്ച വവ്വാലില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. അതു പ്രാണികളെ തിന്നുന്ന വവ്വാലായിരുന്നു. പഴംതീനി വവ്വാലുകളാണു നിപ വൈറസ് വാഹകര്‍.
ആ വീട്ടുവളപ്പില്‍ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിപ വൈറസ് ബാധയുണ്ടായ ലോകത്തെ എല്ലാ സ്ഥലത്തും വൈറസ് വാഹകര്‍ വവ്വാലുകളാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
WATCH THIS VIDEO: