കോഴിക്കോട്: ബാലുശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം.എല്‍.എയുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പുരുഷന്‍ കടലുണ്ടിയെ പരിശോധനക്ക് വിധേയനാക്കിയത്.
കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എം.എല്‍.എയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലാ കളക്ടര്‍ സാംബശിവ റാവു നിരീക്ഷണത്തില്‍ പ്രവേശിച്ചു.
മന്ത്രിമാരായ തോമസ് ഐസക്, ഇ. പി ജയരാജന്‍ എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവര്‍ക്കും കൊവിഡ് ഭേദമായെങ്കിലും കൊവിഡ് നിരിക്ഷണത്തില്‍ കഴിയുകയാണ്.
ചൊവ്വാഴ്ച സംസ്ഥാനത്ത് 4125 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍കോട് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനെയാണ് ജില്ലകളില്‍ കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക