ചാന്തുപൊട്ട് എന്ന സിനിമയിലൂടെ സിനിമാമേഖലയിലേക്കെത്തിയ നടനാണ് ബാലു വര്‍ഗീസ്. തുടക്കത്തില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ താരം 2013ല്‍ പുറത്തിറങ്ങിയ ഹണീബീയിലൂടെയാണ് ബാലു ശ്രദ്ധിക്കപ്പെട്ടത്. ഹണീബീയുടെ ഷൂട്ട് കഴിഞ്ഞ സമയത്ത് എല്ലാ ബിവറേജിലും ചെന്ന് ഹണീബീ വാങ്ങി ഒരു പ്രൊമോ ഷൂട്ട് ചെയ്യാന്‍ ജീന്‍ പോള്‍ പ്ലാന്‍ ചെയ്തിരുന്നുവെന്ന് ബാലു പറഞ്ഞു.
വ്യത്യസ്തമായ ഐഡിയയായി തോന്നിയതുകൊണ്ട് താനും അതിന് ഇറങ്ങിത്തിരിച്ചെന്നും മലപ്പുറത്തുള്ള ബിവറേജില്‍ ഷൂട്ടിന് ചെന്നപ്പോള്‍ ക്യാമറയും ബാക്കി ഉപകരണങ്ങളും കണ്ടപ്പോള്‍ നാട്ടുകാര്‍ തങ്ങളോട് ചൂടായെന്നും ബാലു പറഞ്ഞു. നടികറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ലൈഫില്‍ ഒരൊറ്റ തവണ മാത്രമേ ഞാന്‍ ബിവറേജില്‍ പോയിട്ടുള്ളൂ. ഹണീബീ സിനിമ ഷൂട്ട് തീര്‍ന്നപ്പോള്‍ പടത്തിന്റെ പ്രൊമോഷന് ജീന്‍ ചേട്ടന്‍ ഒരു ഐഡിയ പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലയിലെയും ഓരോ ബിവറേജില്‍ നിന്ന് ഹണീബീ വാങ്ങിയിട്ട് അത് ഒരു വീഡിയോ സോങ്ങായിട്ട് ഇറക്കി പ്രൊമോഷന്‍ കൊടുക്കാം എന്നായിരുന്നു ജീന്‍ ചേട്ടന്റെ പ്ലാന്‍. സംഗതി സ്വല്പം വെറൈറ്റിയായി എനിക്കും തോന്നി.
ഞാനും യൂണിറ്റിലെ രണ്ട് ചേട്ടന്മാരും കൂടി മലപ്പുറത്തെ ഒരു ബിവറേജില്‍ പോയി. ഞാന്‍ പോയി കുപ്പി വാങ്ങും അവര്‍ രണ്ടും അത് ഷൂട്ട് ചെയ്യുമെന്നായിരുന്നു പ്ലാന്‍. ഞാന്‍ ക്യൂ നിന്ന് സാധനം വാങ്ങി തിരിച്ചു വന്നപ്പോള്‍ നാട്ടുകാര്‍ എല്ലാരും ഇവരുടെ നേരെ ചൂടാകുന്നു. സംഗതി മൊത്തം പാളിയെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഓടിപ്പോയി വണ്ടി സ്റ്റാര്‍ട്ടാക്കി അവര്‍ വരുന്നതും കാത്ത് നിന്നു. അവര്‍ വണ്ടിയില്‍ കേറിയതും ഞാന്‍ പെട്ടെന്ന് വണ്ടിയെടുത്തു. പിന്നീട് ഇതുവരെ ബിവറേജില്‍ പോയിട്ടില്ല,’ ബാലു വര്‍ഗീസ് പറഞ്ഞു.
Content Highlight: Balu Varghese shares a memory of Honey Bee movie