'ബാലു വേഗം എഴുന്നേറ്റ് വാ, നിനക്കായി കാത്തിരിക്കുകയാണ്'; എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യത്തിന് പ്രാര്‍ത്ഥനയോടെ ഇളയരാജ ; വീഡിയോ
COVID-19
'ബാലു വേഗം എഴുന്നേറ്റ് വാ, നിനക്കായി കാത്തിരിക്കുകയാണ്'; എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യത്തിന് പ്രാര്‍ത്ഥനയോടെ ഇളയരാജ ; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th August 2020, 10:30 pm

ചെന്നൈ: ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ രോഗവിമുക്തിക്കായി പ്രാര്‍ത്ഥിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. എസ്.പി.ബിയുടെ ആരോഗ്യത്തിനായി ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നതായും പൂര്‍ണ ആരോഗ്യത്തോടെ അദ്ദേഹം തിരികെ വരട്ടെയെന്നും ഇളയരാജ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ബാലു വേഗം എഴുന്നേറ്റ് വാ, നിനക്കായി കാത്തിരിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഇളയരാജയുടെ വീഡിയോ തുടങ്ങുന്നത്. കേവലം സിനിമയില്‍ തുടങ്ങുന്ന ബന്ധമല്ല നമ്മുടെത് എന്നും ഇളയരാജ വീഡിയോയില്‍ പറയുന്നുണ്ട്.

കൊവിഡ് 19 സ്ഥിരീകരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമാണന്ന് ഇന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിരുന്നു.

അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണെന്ന് എം.ജി.എം ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം എസ്.പി.ബിയുടെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലെന്നും രോഗം ഭേദമായി വരുന്നെന്നുമായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ 5ാം തിയ്യതിയാണ് എസ്.പി.ബിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഫേസ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചിരുന്നത്. തനിക്ക് കുറച്ചുദിവസമായി പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഗുരുതരമല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കുടുംബാംഗങ്ങളുടെ സുരക്ഷയോര്‍ത്ത് താന്‍ ആശുപത്രിയിലേക്ക് മാറുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘Balu get up quickly, waiting for you’; Ilayaraja prays for SP Balasubramaniam’s health; Video