| Thursday, 12th March 2015, 1:48 am

അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന കല്യാണ്‍ സാരീസിലെ തൊഴിലാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തൊഴില്‍ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കല്യാണ്‍ സാരീസിലെ ജീവനക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള നമ്മുടെ വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാര്‍ അനുഭവിക്കുന്ന സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രതിഷേധിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന തൊഴില്‍ പീഢനങ്ങളും ഒരു വലിയ സാമൂഹിക പ്രശ്‌നം തന്നെയാണെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

പരമ്പരാഗത പത്ര, ദൃശ്യ മാധ്യമങ്ങളൊന്നും ഇനിയും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു സമരമാണ് തൃശ്ശൂരില്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി നടന്നുവരുന്നതെന്നും ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പരസ്യദാതാക്കളെ പിണക്കേണ്ട എന്നതിനാലാണോ പരമ്പരാഗത മാധ്യമങ്ങള്‍ വിഷയം ശ്രദ്ധിക്കാത്തതെന്നും ബല്‍റാം ചോദിക്കുന്നു.

തൃശ്ശൂരില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ വി.ടി.ബല്‍റാമിനെ ക്ഷണിച്ചുകൊണ്ട് സമരാനുകൂലികള്‍ നേരത്തെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തൊഴിലിടങ്ങളില്‍ ഇരിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് ഇവര്‍ സമരം ചെയ്യുന്നത്. ഇത്തരത്തിലുള്ള അസംഘടിത വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ നിയമനിര്‍മ്മാണവും തുടര്‍ നടപടികളും ഉണ്ടാവേണ്ടതുണ്ടെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more