[]റോം: ഒരിക്കല്‍ പോലും പെനാല്‍റ്റി പിഴച്ചിട്ടില്ലാത്ത ബലോട്ടെല്ലി ഞായറാഴ്ച നടന്ന ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ പെനാല്‍റ്റി പിഴച്ചു. ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ എസി മിലാന്‍ നാപോളിയോട് തോറ്റു.
ഗോളിനുശേഷം അന്ത്യനിമിഷത്തില്‍ റഫറിയോട് കാണിച്ച മോശം പെരുമാറ്റത്തിന ബലോട്ട്ല്ലിയെ മൂന്ന് മത്സരങ്ങളില്‍ നിന്നും വിലക്കുകയും ചെയ്തു. ലീഗില്‍ പെനാല്‍റ്റി നഷ്ടമായതിന് പിന്നാലെ മിലാനുവേണ്ടി ബലോട്ടെല്ലി ഒരു ഗോള്‍ നേടിയിരുന്നു. ഇതിനുശേഷമാണ് ബലോട്ടെല്ലി പുറത്തുപോവുന്നത്.
ആദ്യത്തെ ഗോളിനുശേഷം റഫറിയും ബലോട്ടല്ലിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. ആദ്യത്തെ മഞ്ഞ കാര്‍ഡ് കാട്ടിയിട്ടും ബലോട്ടല്ലി തര്‍ക്കം തുടര്‍ന്നതിനെ തുടര്‍ന്നാണ് രണ്ടാം മഞ്ഞ കാര്‍ഡ് കാട്ടിയത്.
തുടര്‍ച്ചയായി രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട പുറത്തേക്ക് വഴി തുറന്ന ബലോട്ടല്ലിക്ക് ഒരു മത്സരത്തിലെ വിലക്ക് സ്വാഭാവികമായി ലഭിക്കും. എന്നാല്‍ റഫറിയോട് കൂടുതല്‍ അപമാനകരമായി പെരുമാറിയതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
കളി പൂര്‍ത്തിയാക്കിയതിനു പിന്നാലെ നാപ്പോളിയുടെ വാലന്‍ ബെഹ്‌റാമിയുമായി അടികൂടുകയും അധികൃതരുമായി താരം തര്‍ക്കിക്കുകയും ചെയ്തു. മത്സരത്തില്‍ 2-1 ന് നാപ്പോളി കൊണ്ടുപോവുകയും ചെയ്തു.
ആറാം മിനുറ്റില്‍ മിഗ്വെല്‍ ബ്രിട്ടാസിലൂടെയായിരുന്നു നാപോളി ലീഡെടുത്തത്. ഗോണ്‍സാലോ ഹിഗ്വെയിനിയിലൂടെ നാപോളി രണ്ടാം ഗോളും നേടി. തൊട്ടുപിന്നാലെയാണ് മിലാന് ലഭിച്ച പെനല്‍റ്റി പിഴക്കുകയും ചെയ്തത്.
റാഫേല്‍ ബെനിറ്റ്‌സിനു കീഴില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന നാപോളി ലീഗില്‍ തുടര്‍ച്ചയായ നാലാം ജയമാണ് കുറിച്ചത്.