സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഫിഫ ബെസ്റ്റ് പ്ലെയറും യൂറോപ്യന്‍ ഫുട്ബോളര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരവും നേടിയ ക്രോയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, മുഹമ്മദ് സലാ, കിലിയന്‍ എംബാപ്പേ എന്നിവരടക്കം മുപ്പത് താരങ്ങളാണ് പുരുഷപട്ടികയിലുള്ളത്.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ലയണല്‍ മെസി യുഗത്തിന് അന്ത്യം കുറിച്ച് ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് പുരസ്‌കാരം സ്വന്തമാക്കാനാണ് സാധ്യത.
Read Also : റയലിന്റെ തട്ടകത്തില്‍ കളിക്കാനാകില്ലെന്ന് റിവര്‍പ്ലേറ്റ്; ഫൈനല്‍ അനിശ്ചിതത്വത്തില്‍
യുവേഫയുടെയും ഫിഫയുടെയും മികച്ച താരത്തിനുള്ള പുരസ്‌കാരം മോഡ്രിച്ചിനായിരുന്നു. അഞ്ചുതവണ പുരസ്‌കാരം നേടിയ റൊണാള്‍ഡോ രണ്ടാമതും ലോകപ്പില്‍ ഫ്രഞ്ച് കുതിപ്പിന് കരുത്തായ അന്റോയിന്‍ ഗ്രീസ്മാന്‍ മൂന്നാമതുമെത്തുമെന്നാണ് ഫുഡ്‌ബോള്‍ ലോകം പ്രവചിക്കുന്നത്.
കിലിയന്‍ എംബാപ്പെ, മുഹമ്മദ് സല, കെവിന്‍ ഡിബ്രുയിന്‍ എന്നിവരും അന്തിമപട്ടികയിലുണ്ട്.
2007ലാണ് ബ്രസീല്‍ താരം കക്കയാണ് മെസിയുടെ റൊണാള്‍ഡോയുമല്ലാത്തൊരു താരം പുരസ്‌കാരം നേടുന്നത്.
11 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഫുഡ്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയില്ലാത്തൊരു ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ അന്തിമ പട്ടിക തയ്യാറാകുന്നത്.
ചരിത്രത്തില്‍ ആദ്യമായി ഇത്തവണ മികച്ച വനിതാ താരത്തിനും ബാലന്‍ ഡി ഓര്‍ നല്‍കുന്നുണ്ട്. വനിതാ താരങ്ങളുടെ പട്ടികയില്‍ പതിനഞ്ച് പേരാണുള്ളത്. വനിതാ താരത്തിനൊപ്പം ഇത്തവണ മുതല്‍ മികച്ച യുവതാരത്തിനും ബാലന്‍ ഡി ഓര്‍ നല്‍കുന്നുണ്ട്.
അവസാന പത്ത് വര്‍ഷവും മെസിയോ റൊണാള്‍ഡോയോ മാത്രമേ ബാലന്‍ ഡി ഓര്‍ നേടിയിട്ടുള്ളു. റൊണാള്‍ഡോയാണ് അവസാന രണ്ട് വര്‍ഷത്തെ ജേതാവ്. ഇത്തവണ ലൂക്ക മോഡ്രിച്ചാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍.