| Tuesday, 3rd December 2019, 9:07 am

ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി മെസ്സി; മേഗന്‍ റാപിനോ മികച്ച വനിതാ താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്:ലോകത്തെ ഏറ്റവും മികച്ച കാല്‍പന്തു കളിക്കാരനുള്ള പുരസ്‌കാരം ആറാം തവണയും സ്വന്തമാക്കി ലയണല്‍ മെസ്സി. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആറു തവണ നേടുന്ന ആദ്യ താരമായിരിക്കുകയാണ് ഇതോടെ മെസ്സി.

ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡൈക്കാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കയുടെ മിന്നും താരം മേഗന്‍ റാപിനോ ആണ് വനിതാഫുഡ്‌ബോളറില്‍ ബാലണ്‍ ഡിഓര്‍ സ്വന്തമാക്കിയത്. പാരീസില്‍ നടന്ന വനിതാ ലോകകപപ്പില്‍ മികച്ച താരവും ടോപ് സ്‌കോററുമായ മേഗന്റെ മികവാണ് അമേരിക്കയെ കിരീടം നിലനിര്‍ത്താന്‍ സഹായിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാലണ്‍ ഡി ഓര്‍ മെസ്സിയുടെ കൈകളിലെത്തുന്നത്. 2009 ലാണ് ഇദ്ദേഹം ആദ്യമായി ബാലണ്‍ ഡി ഓര്‍ കരസ്ഥമാക്കുന്നത്. ഇതിനു ശേഷം 2010, 2011,2012 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി പുരസ്‌കാരം  നേടി. പിന്നീട് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2015ലും ബാലണ്‍ ഡി ഓര്‍ നേടി.

ആറു തവണ ബാലണ്‍ ഡി ഓര്‍ നേടിയതോടെ മെസ്സി തകര്‍ത്തത് അഞ്ചു തവണ ഈ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡാണ്. ഇത്തവണ റൊണാള്‍ഡോ മൂന്നാം സ്ഥാനത്താണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലിവര്‍പൂളിന്റെ മൂന്ന് താരങ്ങളാണ് ആദ്യപത്തില്‍ ഇടം നേടിയിരിക്കുന്നത്. വിര്‍ജില്‍ വാന്‍ ഡൈക്കിനു പുറമെ നാലാം സ്ഥാനത്തായി സാദിയോ മാനേ, ഏഴാം സ്ഥാനത്തായി എലിസണ്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍.

We use cookies to give you the best possible experience. Learn more