ഷിക്കാഗോ: ആര്‍ക്കിടെക്റ്റും അധ്യാപകനുമായ ബാല്‍കൃഷ്ണ ധോഷിക്കു 2018 പ്രിറ്റ്‌സ്‌ക്കര്‍ ആര്‍ക്കിടെക്ചര്‍ പുരസ്‌കാരം. ഏറ്റവും മികച്ചതും അതേസമയം കുറഞ്ഞ ചെലവുമുള്ള ധോഷിയുടെ ഭവന നിര്‍മ്മാണ രീതിയാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പ്രിറ്റ്‌സ്‌ക്കര്‍ പുരസ്‌കാരത്തിന്റെ 40 വര്‍ഷത്തെ ചരിത്രത്തില്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ധോഷി.
“ഒന്നുമില്ലാത്തവരെ ശക്തിപ്പെടുത്തുക” എന്നതാണ് തന്റെ ജീവതത്തിന്റെ ലക്ഷ്യം എന്ന് ബാല്‍കൃഷ്ണ ധോഷി പറഞ്ഞു. “ലോകത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട് മാറ്റാന്‍ നമ്മള്‍ താമസിക്കുന്ന വീടിനു സാധിക്കും… അവര്‍ക്ക് പ്രതീക്ഷയുണ്ട്, ഇന്ന് അവര്‍ക്ക് എന്തെങ്കിലുംസ്വന്തമായുണ്ട്”, അഹമദാബാദിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: കുതിച്ചുപായാനൊരുങ്ങി ടൊവിനോയുടെ ‘തീവണ്ടി’; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത് ദുല്‍ഖര്‍ സല്‍മാന്‍
ഇന്‍ഡോറിലെ ചെലവു കുറഞ്ഞ ഭവന പദ്ധതിയാണ് ധോഷിയുടെ നേട്ടങ്ങളില്‍ മുഖ്യം. ദരിദ്രരായ 80,000 പേര്‍ക്കാണ് ഈ പദ്ധതിയില്‍ വീട് ലഭിച്ചത്. ടൊറന്റോയിലെ അഗാ ഖാന്‍ മ്യൂസിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഔദ്യോഗികമായി സമ്മാനിക്കും.