ജക്കാര്‍ത്ത: കൊവിഡ്-19 മൂലം തകര്‍ന്നടിയുന്ന ടൂറിസം മേഖലയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ പട്ടിക നീളുന്നു. ഒടുവിലായി ഇന്ത്യോനേഷ്യന്‍ ടൂറിസം മേഖലയാണ് കൊവിഡ്-19 നില്‍ തകരുന്നത്. സിംഗപ്പൂര്‍, റോം, ബാഴ്‌സലോണ,പാരീസ് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യോനേഷ്യയും എത്തിയിരിക്കുന്നത്. ഇന്ത്യോനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബാലിയെയാണ് കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇവിടത്തെ 40 ലക്ഷത്തിലേറെ വരുന്ന ജനസംഖ്യയുടെ പ്രധാന ജീവനോപാധായിണ് ടൂറിസം.
ബാലിയിലെ ജി.ഡി.പിയുടെ 80% വും വരുന്നത് ടൂറിസത്തിലൂടേയാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ബാലിയിലെ ചെറുപ്പക്കാര്‍ ജോലിക്കായി ടൂറിസത്തിലേക്കാണ് ചേക്കേറിയിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ജനങ്ങള്‍ക്ക് മറ്റൊരു വരുമാന ശ്രോതസ്സ് ഉണ്ടാവും. പക്ഷെ ബാലിയില്‍ ഒരുമാസം നൂറു ഡോളര്‍ മാത്രമാണ് പ്രതിമാസ വരുമാനം. അവര്‍ അന്നന്നത്തെ ഉപജീവനത്തിന് വേണ്ടി തൊഴില്‍ ചെയ്യുന്നവരാണ്. അവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് പിന്നോട്ട് പോവാന്‍ ഒന്നുമില്ല,’ ബാലിയിലെ ഒരു ഹോസ്പിറ്റാലിറ്റി ജീവനക്കാരന്‍ അല്‍ ജസീരയോട് പറഞ്ഞു. ‘ ടൂറിസ്റ്റുകളില്ലാതെ ബാലി മരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയില്‍ കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ത്യോനേഷ്യക്ക് യഥാര്‍ത്ഥത്തില്‍ ടൂറിസം മേഖലയില്‍ നേട്ടമാണുണ്ടായത്. ചൈനയെ ഒഴിവാക്കി സഞ്ചാരികള്‍ ഇവിടെ തെരഞ്ഞെടുത്തതായിരുന്നു ഇതിന്റെ കാരണം.
കൊവിഡ്-19 ഇന്ത്യോനേഷ്യയില്‍ സ്ഥിരീകരിക്കാത്ത ഘട്ടത്തില്‍ ആസ്‌ത്രേലിയ, റഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നായി 4 ലക്ഷം വിനോദ സഞ്ചാരികളാണ് ഇന്ത്യോനേഷ്യയില്‍ എത്തിയത്.
എന്നാല്‍ പിന്നീട് സ്ഥിതി മാറി. 52 കാരിയായ ബ്രിട്ടീഷ് വനിത ബാലിയിലെ ആശുപത്രിയില്‍ വെച്ച് കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇന്ത്യോനേഷ്യയും കൊവിഡ് ഭീതിയിലായി. 18 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 227 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ കൊവിഡ്-19 പ്രധാന ടൂറിസ്റ്റ് രാജ്യങ്ങളെ കാര്യമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊവിഡ്-19 ലോക വ്യാപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആഗോളതലത്തില്‍ ഏറ്റവും ജീവിതച്ചെലവേറിയ സാമ്പത്തിക നഗരങ്ങളായി അറിയപ്പെടുന്ന നഗരങ്ങള്‍ക്ക് തങ്ങളുടെ വിശേഷണങ്ങള്‍ നഷ്ടമാവാന്‍ സാധ്യതയെന്നായിരുന്നു റിപ്പോര്‍ട്ട്. സിംഗപ്പൂര്‍, ഹോംങ് കോങ്, പാരീസ് എന്നീ നഗരങ്ങളാണ് നിലവില്‍ ഏറ്റവും ചെലവേറിയ നഗരങ്ങളായി ലോകത്ത് അറിയപ്പെടുന്നത്. ടൂറിസം ആണ് ഈ നഗരങ്ങളുടെയൊക്കെ പ്രധാന വരുമാന സ്രോതസ്സ്. എന്നാല്‍ കൊവിഡ്-19 നിന്റെ പശ്ചാത്തലത്തില്‍ ടൂറിസം മേഖല പാടേ തകര്‍ന്ന സാഹചര്യത്തില്‍ ഈ നഗരങ്ങളെ ഇത് കാര്യമായി ബാധിക്കും.
ആഗോളതലത്തില്‍ ജനങ്ങളുടെ ജീവിതച്ചെലവിനെക്കുറിച്ച് വിവരശേഖരണം നടത്തുന്ന എക്കണോമിക്സ് ഇന്റലിജന്‍സ് യൂണിറ്റ് (ഇ.ഐ.യു) ആണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്
ലോകത്തിലെ ഏറ്റവും ജീവിതച്ചെലവേറിയ മൂന്ന് നഗരങ്ങളായ ഹോങ് കോങ്, പാരിസ്, സിംഗപ്പൂര്‍ എന്നിവയില്‍ നിന്ന് പാരീസ് പട്ടികയില്‍ നിന്നും പുറത്താവുകയും പകരം ജപ്പാന്‍ നഗരമായ ഒസാക്ക ഈ സ്ഥാനത്തെത്താനുമുള്ള സാധ്യതയുണ്ടെന്നും ഇ.ഐ.യു പറഞ്ഞിരുന്നു.