| Tuesday, 21st July 2020, 8:04 pm

മാസപ്പിറവി കണ്ടു; കേരളത്തില്‍ ജൂലായ് 31 ന് ബലി പെരുന്നാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് ജൂലായ് 31 ന് ആയിരിക്കും സംസ്ഥാനത്തെ ബലി പെരുന്നാള്‍ എന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇന്ന് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ പറഞ്ഞു.

ജൂലായ് 30 വ്യാഴാഴ്ച അറഫാദിന നോമ്പ് ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്ക് വേണ്ടി നാഇബ് ഖാസി സയ്യിദ് അബ്ദുല്ല കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. സൗദിയിലും ജൂലായ് 31 നാണ് വലിയ പെരുന്നാള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more