നിങ്ങള്‍ക്ക് കഷണ്ടിയുണ്ടോ? എങ്കില്‍ ഇനിയത് ഒരു കുറവായി കാണേണ്ട, കാരണം കഷണ്ടിക്കാരില്‍ ഭൂരിപക്ഷവും തന്റെ മേഖലയില്‍ വിജയം കൈവരിക്കുമെന്നാണ് പഠനം പറയുന്നത്.
പെന്‍സില്‍ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് കഷണ്ടിയുള്ളവര്‍ ജീവിതത്തില്‍ വിജയിക്കാന്‍ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. കഷണ്ടിക്കാരനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഇ. മാന്‍സ് ആണ് 2012ല്‍ 59 വിഷയങ്ങളുമായി ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
സാര്‍ലാന്റ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റ് റൊണാള്‍ഡ് ഹെന്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമായത് കഷണ്ടിയുള്ളവര്‍ക്ക് ബുദ്ധികൂടുമെന്നാണ്.
മുടികൊഴിച്ചിലും ടെസ്റ്റോസ്റ്റിറോണിന്റെ അളവും തമ്മില്‍ ബന്ധമുള്ളതിനാല്‍ കഷണ്ടിയുള്ളവര്‍ക്ക് ലൈംഗികശേഷി കൂടുമെന്നും ശാസ്ത്രജ്ഞര്‍ ഏറെക്കാലം വിശ്വസിച്ചിരുന്നു.
എന്നാല്‍ ടെസ്റ്റോസ്റ്റിറോണും മുടികൊഴിച്ചിലുമായി നേരിട്ടുബന്ധമില്ല. മറിച്ച് ടെസ്‌റ്റോസ്റ്റിറോണിന്റെ ഉപോല്പന്നമായ ഡി.എച്ച്.ടി എന്ന ഹോര്‍മോണ്‍ ആണ് മുടി കൊഴിച്ചിലിനു കാരണം.
ഇത് പ്രധാനമായും ഹെയര്‍ ഫോളിക്കിളുകളെയാണ് ബാധിക്കുന്നത്. എന്നിരുന്നാലും ഇപ്പോഴും കഷണ്ടിയും ലൈംഗികശേഷിയും തമ്മില്‍ ബന്ധമുണ്ടെന്ന് നിരവധി പേര്‍ വിശ്വസിക്കുന്നുണ്ട്.