| Tuesday, 23rd July 2013, 12:37 pm

കാന്‍സറില്‍ നിന്നും മുക്തയായി; വ്യത്യസ്തമുഖം ട്വിറ്ററിലിട്ട് മനീഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അണ്ഡാശയത്തിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്ന സമയത്തെ നിരവധി ഫോട്ടോകളും താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. തലമൊട്ടയിടിച്ച് കണ്ണടവെച്ച മനീഷ അപ്പോഴും സുന്ദരിയായിരുന്നു


[]ന്യൂദല്‍ഹി: കാന്‍സര്‍ രോഗത്തോട് പൊരുതി ജയിച്ചെത്തിയ ബോളിവുഡ് താരം മനീഷ കൊയ്‌രാള ഇന്ന് ഏറെ സന്തോഷത്തിലാണ്. തന്നെ കീഴടക്കാനെത്തിയ അസുഖത്തെ താന്‍ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തില്‍. []

അണ്ഡാശയത്തിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്ന സമയത്തെ നിരവധി ഫോട്ടോകളും താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. തലമൊട്ടയിടിച്ച് കണ്ണടവെച്ച മനീഷ അപ്പോഴും സുന്ദരിയായിരുന്നു.

ഇപ്പോള്‍ താന്‍ ക്യാന്‍സറില്‍ നിന്നും പൂര്‍ണമായും മുക്തയായി കഴിഞ്ഞെന്ന് ഫേസ്ബുക്കില്‍ മനീഷ കുറിച്ചിട്ടുണ്ട്.

ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ഒട്ടും ധൃതി പിടിക്കാതെ ജീവിതത്തില്‍ തനിക്കിനിയും ഒരുപാട് ദൂരം മുന്നേറാനുണ്ടെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും എന്നെ ഇവിടംവരെ എത്തിച്ചതുപോലെ തുടര്‍ന്നും മുന്നേറാനുള്ള കരുത്ത് നല്കുമെന്നാണ് പ്രതീക്ഷയെന്നും മനീഷ പറയുന്നു.

എന്തുതന്നെയായാലും വൈകാതെ തന്നെ താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവും പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍.

നേപ്പാളില്‍ ജനിച്ച മനീഷ കൊയ്‌രാള 1991ല്‍ സൗദഗര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയത്. 1942 എ ലൗവ് സ്‌റ്റോറി, അഗ്‌നിസാക്ഷി, ഖമോഷി എന്നീ ചിത്രങ്ങള്‍ വന്‍വിജയം നേടിയതോടെ ബോളിവുഡിലെ തിരക്കേറിയ നടിയായി മനീഷ മാറി.

രാംഗോപാല്‍ വര്‍മയുടെ “ഭൂത് റിട്ടേണ്‍സാ”ണ് മനീഷ രോഗബാധിതയാവുന്നതിന് മുമ്പുചെയ്ത ചിത്രം.

കഴിഞ്ഞ ഡിസംബറിലാണ് 42 കാരിയായ മനീഷ ക്യാന്‍സര്‍ ബാധിതയാണെന്ന് മുംബൈയിലെ ജസ്‌ലോക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ സ്ഥിരീകരിക്കപ്പെട്ടത്. അതേത്തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more