ബാലകൃഷ്ണപിള്ളയും റൗഫും കൂടിക്കാഴ്ച നടത്തി
Kerala
ബാലകൃഷ്ണപിള്ളയും റൗഫും കൂടിക്കാഴ്ച നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th February 2013, 9:48 am

കോഴിക്കോട്: കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും വ്യവസായി കെ.എ. റൗഫും കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു. []

ഇന്ന് രാവിലെ 8 മണിയോടെയാണ് ഇരുവരും കൂടിക്കാഴ്ചയ്ക്കായി ഗസ്റ്റ് ഹൗസില്‍ എത്തിയത്. അടച്ചിട്ട മുറിയില്‍ ആയിരുന്നു ചര്‍ച്ച.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ രേഖകള്‍ ഹൈക്കോടതി വഴി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ലഭിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

റൗഫ് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ഐസ്‌ക്രീംകേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്കു തയാറാണെന്ന് റൗഫ് പറഞ്ഞു.

അതേസമയം, ഐസ്‌ക്രീം കേസ് ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു പിള്ളയുടെ പ്രതികരണം. എല്ലാ യു.ഡി.എഫ് നേതാക്കളെയും കാണുന്നതിന്റെ ഭാഗമായാണ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ചര്‍ച്ചയ്ക്ക് ശേഷം റൗഫ് മാധ്യമങ്ങളെ അറിയിച്ചു.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇരകളായ പെണ്‍കുട്ടികള്‍ നല്‍കിയ മൊഴികള്‍ ഇന്നലെയാണ് പുറത്തുവന്നത്.

കേസ് ഡയറി ഉള്‍പ്പെടെ രേഖകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ കൈമാറിയിരുന്നു.

ഐസ്‌ക്രീം കേസില്‍ റഊഫിന്റെ വെളിപ്പെടുത്തലിന് ശേഷവും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പണം നല്‍കിയതായി കേസില്‍ ഇരയായ റോസ്ലിന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

ഒരു വീട്ടില്‍ വെച്ച് മൊഴി മാറ്റിപ്പറയാന്‍ ചേളാരി ഷെരിഫ് പരിശീലനം നല്‍കിയതായും ഇരകള്‍ വ്യക്തമാക്കുന്നു. റജീന, റോസ്ലിന്‍, ബിന്ദു, റജുല, റഊഫിന്റെ െ്രെഡവര്‍ എന്നിവരുടെ മൊഴികളാണ് കേസ് ഡയറിയിലുള്ളത്.