| Sunday, 21st June 2015, 8:05 pm

അനധികൃത നിയമനത്തിനായി ബാലകൃഷ്ണപ്പിള്ള തന്നെ സമീപിച്ചുവെന്ന് അനൂപ് ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫോറത്തില്‍ അനധികൃത നിയമനം നടത്തണമെന്ന  ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണപിള്ള തന്നെ  സമീപിച്ചിരുന്നുവെന്ന് മന്ത്രി അനൂപ് ജേക്കബ്. ഫേസ് ബുക്ക് പോസ്റ്റിലാണ് അനൂപ് ജേക്കബ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഇളയ മകളുമൊന്നിച്ചാണ് ബാലകൃഷ്ണപ്പിള്ള തന്നെ കാണാന്‍ വന്നതെന്നും താന്‍ അവരുടെ ആവശ്യത്തിന് വഴങ്ങാത്തതിന്റെ വൈരാഗ്യത്തില്‍ തനിക്കെതിരെ കുറെ കള്ളക്കഥകള്‍ ചേര്‍ത്ത് പരാതി നല്‍കിയെന്നും അനൂപ് ജോക്കബ് പറഞ്ഞു.

സ്വന്തം മകന്‍ മന്ത്രിയായത് സഹിക്കാത്ത ആള്‍ അത് താഴെപ്പോയപ്പോഴാണ് സമാധാനമായി ഉറങ്ങിയതെന്നും ഇനി ആരെയൊക്കെ ഇറക്കാം എന്ന ഗവേഷണത്തിലാണ് അദ്ദേഹമെന്നും അനൂപ് പറഞ്ഞു. സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. ബാലകൃഷ്ണപ്പിള്ളയ്‌ക്കൊപ്പം തന്നെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയും അനൂപ് ജേക്കബ് വിമര്‍ശനം ഉന്നയിക്കുന്നുണ്ട.

അരുവിക്കര ഉപതിരഞെടുപ്പുമായി ബന്ധപെട്ട് എന്നെ താരതമ്യപ്പെടുത്തി പോസ്റ്റുകള്‍ വരുന്നതു കണ്ടിട്ട് സഹതാപം തോന്നുന്നു. കാരണം, വിജിലന്‍സ് കേസെടുത്തിരിക്കുന്നത് അച്ച്യുതാനന്ദന്റെ മകനായ അരുണ്‍കുമാറിനെതിരെയാണ്. മകന്റെ വഴിവിട്ട നിയമനവും മക്കാവു യാത്രയും നേതാവിന്റെ കണ്ണില്‍ പെട്ടിട്ടില്ല. ആര്‍ക്കുമെതിരെ വായ്ക്കു തോന്നിയത് കോതയ്ക്ക് പാട്ടെന്നു പറയുന്ന സഖാവ് ആദ്യം സ്വന്തം മകനെ നന്നാക്കട്ടെ. അതു പോലെ അഴിമതിക്ക് ജയിലില്‍ പറഞ്ഞുവിട്ട പെരുന്തച്ചനായ ബാലകൃഷ്ണപിള്ളയെ ചുമക്കുകയാണ് ഇടതു പാര്‍ട്ടി ഇപ്പോള്‍ ചെയ്യുന്നതെന്നും അനൂപ് പരിഹസിച്ചു.

തനിക്കെതിരെ ഇതു വരെയും ഒരു കേസോ എഫ്.ഐ.ആറോ ഇല്ലെന്നും ചില ബാഹ്യശക്തികളുടെ ആഗ്രഹങള്‍ക്ക് കൂട്ടു നില്‍കാത്തതിനാല്‍ അവര്‍ എനിക്കെതിരെ നല്‍കിയ കള്ള പരാതികളില്‍ പ്രാഥമിക അന്വേഷണം ഉണ്ടായിരുന്നുവെന്നു എന്നാല്‍ അവ പോലും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും തനിക്കെതികരെ പ്രാഥമിക അനവേഷണം വരുമ്പോള്‍ അത് ചില ഗഡശക്തിക്കള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നും  അനൂപ് ജേക്കബ് പറഞ്ഞു.

We use cookies to give you the best possible experience. Learn more