ഫാന്‍ ഓണാക്കിയതും വിഗ്ഗ് പറന്നുപോയി: ചിരിച്ച എ.ഡി.യെ ബാലകൃഷ്ണ തല്ലാനോങ്ങി: അനുഭവം പങ്കുവെച്ച് കെ.എസ്. രവികുമാര്‍
Entertainment
ഫാന്‍ ഓണാക്കിയതും വിഗ്ഗ് പറന്നുപോയി: ചിരിച്ച എ.ഡി.യെ ബാലകൃഷ്ണ തല്ലാനോങ്ങി: അനുഭവം പങ്കുവെച്ച് കെ.എസ്. രവികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th March 2024, 6:26 pm

അമാനുഷിക കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ തെലുങ്ക് നടനാണ് ബാലകൃഷ്ണ. സിനിമയില്‍ മാത്രമല്ല, പൊതുവേദികളിലും താരത്തിന്റെ പെരുമാറ്റം പലപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട്. ആരാധകനെ തല്ലിയതും, അങ്കിള്‍ എന്ന് വിളിച്ചതിന് ഫോണ്‍ വലിച്ചെറിഞ്ഞതുമെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ടായിരുന്നു. എന്നാല്‍ അധികമാളുകള്‍ അറിയാത്ത ഒരു സംഭവം സംവിധായകന്‍ കെ.എസ് രവികുമാര്‍ വെളിപ്പെടുത്തി.

പുതിയ ചിത്രമായ ഗാര്‍ഡിയന്റെ പ്രസ് മീറ്റില്‍ പങ്കെടുക്കുമ്പോഴാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലകൃഷ്ണയുമായുള്ള റൂളര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ഉണ്ടായ സംഭവമാണ് സംവിധായകന്‍ പങ്കുവെച്ചത്. ബാലകൃഷ്ണക്ക് ആരും തന്നെ നോക്കി ചിരിക്കുന്നത് ഇഷ്ടമല്ലെന്നും അങ്ങനെ കണ്ടാല്‍ അദ്ദേഹത്തിന് ദേഷ്യം വരുമെന്നും പറഞ്ഞുകൊണ്ടാണ് രവികുമാര്‍ സംസാരിച്ചത്.

ബാലകൃഷ്ണക്ക് ഒരു സ്വഭാവമുണ്ട്. ആരും അയാളെ നോക്കി ചിരിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ ഷൂട്ടിന്റെ ഇടയില്‍ ഒരു ദിവസം ബ്രേക്ക് ടൈമില്‍ എന്റെ അസിസ്റ്റന്റ് ശരവണനോട് ഫാന്‍ എന്റെ നേര്‍ക്ക് തിരിച്ചുവെക്കാന്‍ ആവശ്യപ്പെട്ടു. ശരവണന്‍ ഫാന്‍ തിരിച്ചുവെച്ചതും ബാലകൃഷ്ണയുടെ വിഗ്ഗ് പറന്നുപോയി. ഇത് കണ്ടതും ശരവണന് ചിരിയടക്കാനായില്ല. അവന്റെ ചിരി കണ്ട് ബാലകൃഷ്ണക്ക് ദേഷ്യം വന്നു.

അവന്റെയടുത്ത് ചെന്നിട്ട്, നീ മറ്റേ ഗ്യാങ് ആയതുകൊണ്ടല്ലേ ചിരിച്ചത്. നിന്നെ ഇപ്പോള്‍ ശെരിയാക്കും എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടു. ശരവണനെ കൈവെക്കും എന്ന് തോന്നിയപ്പോള്‍ ഞാന്‍ ആ പ്രശ്‌നത്തില്‍ ഇടപെട്ടു. അവനെ ഈ സെറ്റില്‍ നിന്ന് പുറത്താക്കാന്‍ ബാലകൃഷ്ണ ആവശ്യപ്പെട്ടു. ബാലകൃഷ്ണ നല്ലൊരു മനുഷ്യനാണ്, ഇടയ്ക്ക് ഇങ്ങനെ ദേഷ്യപ്പെടുമെന്നേയുള്ളൂ,’ രവികുമാര്‍ പറഞ്ഞു.

Content Highlight: Balakrishna got angry to Assistant director for mocking him