വിശാഖപട്ടണം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സെല്‍ഫി എടുക്കാന്‍ വന്ന പ്രവര്‍ത്തകനെ ഓടിച്ചിട്ട് തല്ലിയ നടനും എം.എല്‍.എയുമായ ബാലകൃഷ്ണയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ആന്ധപ്രദേശിലെ വിജയനഗരം ജില്ലയിലെ പ്രചരണ വേളയിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബാലകൃഷ്ണയുടെ കൂടെ സെല്‍ഫി എടുക്കുന്നതിനായി പ്രവര്‍ത്തകന്‍ എത്തുകയായിരുന്നു.
എന്നാല്‍ ഇതില്‍ പ്രകോപിതനായ ബാലയ്യ വാഹനത്തില്‍ നിന്ന് ഇറങ്ങുകയും ഇയാളെ ഓടിച്ചിട്ട് തല്ലുകയുമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള ബാലകൃഷ്ണയുടെ പ്രവൃത്തി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ലോക്‌സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്ന ആന്ധ്രയിലെ ഹിന്ദുപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ബാലകൃഷ്ണ മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം ഫോട്ടോ എടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകനെയും ബാലകൃഷ്ണ മര്‍ദിച്ചിരുന്നു.
DoolNews Video