ലാലേട്ടനെ കണ്ടിട്ട് ഇങ്ങനെയൊരു നടൻ ഉണ്ടോയെന്നാണ് അവൻ ചോദിച്ചത്: ബാലാജി ശർമ
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായിരുന്നു മിസ്റ്റർ ഫ്രോഡ്. ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് അന്യഭാഷ താരം ദേവ് ഗിൽ ആയിരുന്നു. രാജമൗലി ഒരുക്കിയ രാം ചരൺ ചിത്രമായ ധീരയിൽ പ്രധാന കഥാപാത്രത്തെ ഗിൽ അവതരിപ്പിച്ചിരുന്നു.
മിസ്റ്റർ ഫ്രോഡിൽ നടൻ മോഹൻലാലിനെ കണ്ടപ്പോൾ ദേവ് ഗിൽ പറഞ്ഞ കാര്യങ്ങൾ പറയുകയാണ് നടൻ ബാലാജി ശർമ. ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ ബാലാജിയും എത്തിയിരുന്നു. മോഹൻലാലിന്റെ പെരുമാറ്റം കണ്ട് ദേവ് ഗിൽ അത്ഭുതപെട്ടെന്നാണ് ബാലാജി പറയുന്നത്.
‘എന്റെ ലൈഫിൽ ഞാൻ ഇങ്ങനെയൊരു സൂപ്പർ സ്റ്റാറിനെ കണ്ടിട്ടില്ലായെന്നാണ് അവൻ പറഞ്ഞത്,’ ബാലാജി പറയുന്നു.
മാസ്റ്റർ ബിനിനോട് സംസാരിക്കുകയായിരുന്നു നടൻ.
‘മിസ്റ്റർ ഫ്രോഡ് സിനിമ ചെയ്യുന്ന സമയത്ത് ഒരു സംഭവം ഉണ്ടായി. അതിൽ ലാലേട്ടന്റെ ഓപ്പോസിറ്റ് വില്ലൻ കഥാപാത്രമായി ഗില്ലെന്ന് പേരുള്ള ഒരു നടനെയായിരുന്നു തെരഞ്ഞെടുത്തത്. ഒരു ഹിന്ദിക്കാരൻ ആയിരുന്നു. അവൻ തെലുങ്കിൽ രാം ചരണിന്റെ കൂടെയൊക്കെ അഭിനയിച്ച ആളാണ്. ലൊക്കേഷനിൽ ലാലേട്ടനെ കണ്ടിട്ട് അവൻ പറഞ്ഞത്. ‘എന്റെ ലൈഫിൽ ഞാൻ ഇങ്ങനെയൊരു സൂപ്പർ സ്റ്റാറിനെ കണ്ടിട്ടില്ല എന്നാണ്.
രാം ചരണിനെ പോലെയുള്ള തെലുങ്കിലെ വലിയ നടന്മാർ അവരോട് സംസാരിക്കുക പോലുമില്ല, അവർ ഹീറോ ആയി അഭിനയിക്കുന്നവരാണ് എന്നാണ് അവൻ പറഞ്ഞത്. അവർ ഷോട്ടിന് വന്ന് അഭിനയിച്ച് പോവും. ലാലേട്ടൻ അങ്ങനെയല്ലല്ലോ. അദ്ദേഹം എല്ലാവരെയും കൂടെ ചേർത്ത് നമ്മളോട് ഇങ്ങോട്ട് വന്നാണ് സംസാരിക്കുക. അദ്ദേഹം നമ്മളെ ഒരുപാട് കംഫർട്ട് ആക്കും. ഇങ്ങനെയൊരു മനുഷ്യൻ ഉണ്ടോയെന്നാണ് അവൻ ചോദിച്ചത്.
ലാലേട്ടൻ അത്രയും സിമ്പിൾ മനുഷ്യനാണ്. ഡൗൺ ടു എർത്താണ്. ഒരു അഞ്ചു ദിവസം ലാലേട്ടന്റെ കൂടെ ലൊക്കേഷനിൽ നിന്നാൽ നമുക്ക് അദ്ദേഹത്തിന്റെ സ്വഭാവം വരും. അദ്ദേഹത്തിന്റെ മാനറിസമൊക്കെ അറിയാതെ കയറി വരും. അത് ലാലേട്ടന്റെ പ്രത്യേകതയാണ്,’ബാലാജി പറയുന്നു.
Content Highlight: Balaji Sharma Talk About Mohanlal