ബാലചന്ദ്രന്‍ ചുള്ളിക്കാട് സര്‍ക്കാര്‍ സര്‍വീസിനോട് വിടപറയുന്നു
Kerala
ബാലചന്ദ്രന്‍ ചുള്ളിക്കാട് സര്‍ക്കാര്‍ സര്‍വീസിനോട് വിടപറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2013, 9:34 am

[]കൊച്ചി: 25 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം കവിയും എഴുത്തുകാരനുമായ ##ബാലചന്ദ്രന്‍ ചുള്ളിക്കാട് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നു. ഈ മാസം 31 നാണ് അദ്ദേഹം വിരമിക്കുന്നത്. []

കാക്കനാടുള്ള എറണാകുളം ജില്ലാ ട്രഷറി ഓഫീസില്‍ ജൂനിയര്‍ സുപ്രണ്ടാണ് ചുള്ളിക്കാട് ഇപ്പോള്‍. 1987 ഒക്ടോബര്‍ 28 ന് തന്റെ മുപ്പതാം വയസ്സിലാണ് ചുള്ളിക്കാട് സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത്.

ഏറെനാള്‍ ലീവെടുത്ത് മാറിനില്‍ക്കേണ്ടി വന്നിട്ടുണഅട്. എന്നാലും സര്‍വീസില്‍ ഇരുന്ന് എഴുതിയതിന്റെ പേരില്‍ ചുള്ളിക്കാടിന്റെ കവിതയെ സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിരുന്നില്ല.

ജൂനിയര്‍ അക്കൗണ്ടന്റായാണ് ചുള്ളിക്കാട് സര്‍വീസില്‍ കയറുന്നത് ജൂനിയര്‍ സൂപ്രണ്ടായി മടക്കവും. കവിതയും അഭിനയവും കൂടെയുള്ള ചുള്ളിക്കാടിന് ഇനി മുന്നോട്ടുള്ള സമയം പൂര്‍ണമായും അതിനായി വിനിയോഗിക്കാം.

ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥയായിരുന്ന ഭാര്യ വിജയ ലക്ഷ്മി രണ്ട് വര്‍ഷം മുന്‍പ് സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചിരുന്നു. ഏക മകന്‍ അപ്പു സ്വീഡനില്‍ എന്‍ജിനീയറാണ്.