സംഘപരിവാര്‍ ഹര്‍ത്താല്‍ സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവും: ബാലചന്ദ്രന്‍ ചുള്ളിക്കാട്
Sabarimala women entry
സംഘപരിവാര്‍ ഹര്‍ത്താല്‍ സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവും: ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd January 2019, 7:33 pm

കോഴിക്കോട്: ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചല്ലേ സ്ത്രീകള്‍ കയറുന്നത്. ഞാന്‍ സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കുന്നു. ഭരണഘടനയെ പിന്തുണയ്ക്കുന്നു. വിശ്വാസത്തേക്കാള്‍ ഭരണഘടനയെ ഞാന്‍ പിന്തുണയ്ക്കുന്നു. വിശ്വാസമല്ല ഭരണഘടനയാണ് വലുത്. സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാനം ഭരണഘടനയാണ് വിശ്വാസമല്ല.”-ബാലചന്ദ്രന്‍ ചുള്ളിക്കാട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ALSO READ: ബിന്ദുവിനെയും കനകദുര്‍ഗയേയും എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം; ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി ഹനുമാന്‍സേനാ നേതാവ്

ഞങ്ങളൊക്കെ ഭരണഘടനയെ പിന്തുണയ്ക്കുന്നവരാണ്. നാളത്തെ ഹര്‍ത്താല്‍ ഭരണഘടനയ്‌ക്കെതിരാണ്. നാളത്തേത് സ്ത്രീവിരുദ്ധമായ ഹര്‍ത്താലാണ്, ഭരണഘടനാ വിരുദ്ധമായ ഹര്‍ത്താലാണ്. വിശ്വാസം ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നും ഭരണഘടന ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് സ്വദേശിയായ ബിന്ദുവും മലപ്പുറം സ്വദേശിയായ കനകദുര്‍ഗയും ദര്‍ശനം നടത്തിയത്.

ഇതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ സംസ്ഥാനത്തുടനീളം അക്രമം നടത്തിയിരുന്നു. ശബരിമല കര്‍മസമിതി നാളെ നടത്തുന്ന ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യു.ഡി.എഫ് നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്നറിയിച്ചിട്ടുണ്ട്.

WATCH THIS VIDEO: