കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പിന്തുണ അറിയിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്. ഏറെ നാളുകള്‍ക്ക് ശേഷം ദിലീപുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് പങ്കുവെക്കുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് ദിലീപിനുള്ള പിന്തുണ ബാലചന്ദ്രമേനോന് അറിയിക്കുന്നത്.
ദിലീപ് കടുത്ത പരീക്ഷണത്തെ അതിജീവിച്ചു ഉത്സുകനായി മടങ്ങിവരട്ടെയെന്നും പോസ്റ്റില്‍ ബാലചന്ദ്രമേനോന് പറയുന്നത്.
“”എന്നാലും ശരത്”” എന്ന പുതിയ ചിത്രത്തിന്റെ ഡബ്ബിങ്ങിനായി എത്തിയ വേളയില്‍ ലാല്‍ മീഡിയയില്‍ വെച്ച് ദിലീപിനെ കണ്ടുമുട്ടിയപ്പോഴുള്ള അനുഭവമാണ് ബാലചന്ദ്രമേനോന് പങ്കുവെക്കുന്നത്.
ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം താന്‍ കണ്ടുവെന്നും പ്രതിസന്ധികളില്‍ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നത് ചെറിയ കാര്യമല്ലെന്നും ബാലചന്ദ്രമേനോന് പറയുന്നു.
“”എന്നാലും ശരത് “”എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ തന്നേയും ലാല്‍ ജോസിനേയും കയ്യില്‍ വിലങ്ങിട്ടു പൂട്ടുന്ന രംഗം ഷൂട്ട് ചെയ്യുമ്പോള്‍ തനിക്ക് ഏറ്റവും ദുസ്സഹമായി തോന്നിയത് വീട്ടില്‍ നിന്ന് പോലീസ് ജീപ്പിലേക്കുള്ള വഴി വിലങ്ങിട്ട് നടന്നു പോകുമ്പോള്‍ നാട്ടുകാര്‍ തന്നെ നോക്കി ഒരു കുറ്റവാളി എന്ന നിലയില്‍ ആക്രോശിക്കുന്ന നിമിഷമായിരുന്നു. അഭിനയമായിട്ടുകൂടി എനിക്ക് പൊള്ളുന്നതായി തോന്നി. ആ സമയത്താണ്
ഒരു പക്ഷെ താന്‍ ദിലീപിന്റെ മനസ്സിന്റെ നിലയിലേക്ക് ഇറങ്ങിച്ചെന്നതെന്നും അത് എനിക്ക് ഭീകരമായ ഒരു അനുഭവമായിരുന്നുവെന്നും ബാലചന്ദ്രമേനോന് കുറിക്കുന്നു.
ബാലചന്ദ്രമേനോന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഞാന്‍ ദിലീപിനെ കണ്ടുമുട്ടി .
അതും തികച്ചും ആകസ്മികമായിട്ട് …
ലാല്‍ മീഡിയായില്‍ “എന്നാലും ശരത് ” എന്ന എന്റെ ചിത്രത്തിന്റെ അന്നത്തെ ഡബ്ബിങ് തീര്‍ത്തു പോവുകയായിരുന്നു ഞാന്‍ . ദിലീപാകട്ടെ തന്റെ വിഷു ചിത്രമായ “:കമ്മാര സംഭവത്തിനു ” വന്നതും .
ജയില്‍ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത് .ഏതാണ്ട് അരമണിക്കൂറോളം നിന്ന നില്പ്പില് ഞങ്ങള്‍ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങള്‍ ഓരോന്നായി മാറി മാറി വന്നു . ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാന്‍ കണ്ടു .
പ്രതിസന്ധികളില്‍ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നതു അത്ര ചെറിയ കാര്യമല്ല .( പരീക്ഷയില്‍ തോറ്റു പോയതിനു ഇന്നും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നത് കൂടി ഓര്‍ക്കുക.)
ശാന്തമായ സ്വരത്തില്‍ ദിലീപ് എന്നോട് പറഞ്ഞു :
” അവിടെ അകത്തുള്ളവര്‍ക്കു പുറത്തു സൗഹൃദം നടിക്കുന്ന പലരേക്കാളും എന്നോട് സ്നേഹമുണ്ടെന്നു ഞാന്‍ മനസ്സിലാക്കി …. ”
അത് കലാകാരന്റെ മാത്രം നേട്ടമാണ് . പ്രേക്ഷകമനസ്സില്‍ “ഇഷ്ട്ടം ” ( അങ്ങിനെ പേരുള്ള ഒരു ചിത്രത്തില്‍ മാത്രമേ ഞാന്‍ ദിലീപിനൊപ്പം അഭിനയിച്ചിട്ടുള്ളു . നവ്യാനായരുടെ അച്ഛനായിട്ടു . നവ്യയുടെ സിനിമയിലെ ആദ്യത്തെ അച്ഛനും ഞാനാണെന്ന് തോന്നുന്നു ) നേടിയിട്ടുള്ള ദിലീപിന് ആ പിന്തുണ ഏറെ ഉണ്ടാവും .ഇനി തന്റെ മുന്‍പിലുള്ള ഏക വെല്ലുവിളി ആ നിരപരാധിത്വം തെളിയിക്കുക എന്നതാണ് .ആ ദൃഢ നിശ്ചയമാണ് ഞാന്‍ ദിലീപിന്റെ മുഖത്തു കണ്ടത് …
“ആ നിമിഷമാണ് ഒരു പക്ഷെ ഞാന്‍ താങ്കളുടെ മനസ്സിന്റെ നിലയിലേക്ക് ഇറങ്ങിച്ചെന്നത് . അത് എനിക്ക് ഭീകരമായ ഒരു അനുഭവമായിരുന്നു ….”
അത് കേട്ട് ദിലീപ് ചിരിച്ചു . ആ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു .
ദിലീപ് എന്ന കലാകാരനെ ഏവര്‍ക്കും ഇഷ്ടമാണ് .ആ ഇഷ്ട്ടം വീണ്ടും വീണ്ടും പകരാനായി ഇപ്പോഴത്തെ ഈ കടുത്ത പരീക്ഷണത്തെ അതിജീവിച്ചു ഉത്സുകനായി അദ്ദേഹം വരട്ടെ, പ്രേക്ഷക ലോകത്തിലേക്കു …
that”s ALL your honour !