| Tuesday, 9th April 2019, 4:13 pm

ഒരു താരം കാണിച്ച അഹന്തയ്ക്ക് ' അമ്മ'യെ കുറ്റപ്പെടുത്തരുത്; താരസംഘടനയ്ക്ക് പിന്തുണയുമായി ബാലചന്ദ്രമേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം : ഒരു താരം കാണിച്ച അഹന്തയ്‌ക്കോ അറിവില്ലായ്മയ്‌ക്കോ താര സംഘടനയായ അമ്മയെ കുറ്റപ്പെടുത്തരുതെന്ന് സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍.

ഉത്തരവാദിത്വമുള്ള സംഘടനയാണ് അമ്മയെന്നും എത്രയോ പേര്‍ക്കാണ് അതില്‍ നിന്ന് കൈനീട്ടം എന്ന പേരില്‍ പെന്‍ഷന്‍ പോലെ ഒരു തുക ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കൗമുദി ടി.വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മയെ തകര്‍ക്കണമെന്നൊക്കെ പറയുന്നതൊന്നും ശരിയല്ല. ആ സമീപനം തന്നെ ശരിയല്ല. ഒരു താരം കാണിച്ച അഹന്തയ്ക്കോ അറിവില്ലായ്മയ്ക്കോ താരസംഘടനയായ ‘അമ്മ’യെ കുറ്റപ്പെടുത്തരുതെന്നും താരം പറഞ്ഞു

അതില്‍ പെട്ട ഒരുതാരം പുറത്തിറങ്ങിയിട്ട് ഒരാളെ തെറിവിളിച്ചാല്‍ അമ്മ മോശമാണെന്ന് പറയുന്നതെങ്ങനെയാണ്? അമ്മയില്‍ യോഗ്യന്മാരായ ആള്‍ക്കാരുമുണ്ടല്ലോയെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more