കൊച്ചി: ഫേസ്ബുക്കില്‍ ബാലഭാസ്‌ക്കറിന്റെ ഓര്‍മ പങ്കുവെച്ച് സുഹൃത്തും ഗായകനും സംഗീത സംവിധായകനുമായ ഇഷാന്‍. കഴിഞ്ഞ വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ ലക്ഷ്മിക്കൊപ്പം പോസ്റ്റ് ചെയ്ത ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക് ലൈവാണ് ഇഷാന്‍ പങ്കുവെച്ചിരിക്കുന്നത്.
ഇഷാന്റെ കുറിപ്പ്
കൂടെ നില്‍ക്കാന്‍ പറഞ്ഞു ജീവന്‍ തന്നു കൂടെ നിന്നു ,അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകവന്നു വീണ്ടും വീണ്ടും, കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി, അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ. കരയാനും കരയിക്കാനും അണ്ണന്‍ തന്നാ പണ്ടും മിടുക്കന്‍.. Miss you Baaluannaa….See you in heaven
also read: കുമളിയില്‍ ഉരുള്‍പ്പൊട്ടല്‍; നിരവധി വീടുകള്‍ തകര്‍ന്നു
വംബര്‍ 18ന് വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷം തികയുന്ന സമയത്ത് ബാലഭാസ്‌ക്കര്‍ പങ്കുവച്ച വിഡിയോയാണ് ഇഷാന്‍ പങ്കുവെച്ചിരിക്കുന്നത്. തങ്ങളെ കെട്ടിക്കാന്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ക്കുള്ളതാണ് വീഡിയോ..
“ദുഷ്ടന്‍മാരേ, നിങ്ങള്‍ വല്ലതും അറിയുന്നുണ്ടോ? ഞങ്ങള്‍ ഇത് ഒരിക്കലും ക്ഷമിക്കില്ല..” എന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി തമാശ രൂപേണ ചോദിക്കുന്നതും “നീയൊക്കെ കൂടെയല്ലേടാ ഞങ്ങളെ കെട്ടിച്ചു വിട്ടതെന്നും സൂത്രധാരനായ ഇഷാനെ വഴിയേ കണ്ടോളാം എന്നും ബാലു പറയുന്നതും വീഡിയോയില്‍ കാണാം. ഒരുപാട് ഓര്‍മകളുടെയും സന്തോഷങ്ങളുടെയും നടുവിലാണ് ഞങ്ങള്‍. ഇതുവരെ എത്തുമെന്നൊന്നും കരുതിയതല്ല. താങ്ങും തണലുമായി നിന്നവര്‍ക്ക്, പ്രാത്ഥനകള്‍ക്ക് നന്ദി…ബാലഭാസ്‌ക്കര്‍ പറയുന്നു.
2000 നവംബറിലായിരുന്നു ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും വിവാഹം. ഇഷാനടക്കമുള്ള സുഹൃത്തുക്കളാണ് വിവാഹത്തിന് സഹായവുമായിട്ടുണ്ടാണ്ടായിരുന്നത്.
കൂടെ നില്ക്കാൻ പറഞ്ഞു ജീവൻ തന്നു കൂടെ നിന്നു ,അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകവന്നു വീണ്ടും വീണ്ടും ,കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി ,അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ .കരയാനും കരയിക്കാനും അണ്ണൻ തന്നാ പണ്ടും മിടുക്കൻ Miss you Baaluannaa …Balabhaskar ChandranSee you in heaven ????m
Posted by Ishaan Dev on Friday, 5 October 2018