| Saturday, 24th August 2019, 12:13 pm

ബാലഭാസ്‌കറിന്റെ മരണം; കാറോടിച്ചിരുന്നത് അര്‍ജുനെന്ന് ക്രൈം ബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംഗീതസംവിധായകന്‍ ബാലഭാസ്‌കര്‍ കൊല്ലപ്പെട്ട കാറപകടത്തില്‍ വാഹനമോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനായിരുന്നെന്ന് ക്രൈം ബ്രാഞ്ച്. ഇത് സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം ക്രൈം ബ്രാഞ്ചിന് ലഭിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അര്‍ജുനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യ ചുമത്തും. അര്‍ജുന്‍ വാഹനമോടിച്ചത് കണ്ടവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.

നേരത്തെ ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത് അമിത വേഗം മൂലമാണെന്ന് സാങ്കേതിക പരിശോധനാ ഫലം പുറത്തുവന്നിരുന്നു. മോട്ടോര്‍വാഹന വകുപ്പ് ടൊയോട്ട കമ്പനിയിലെ സര്‍വീസ് എന്‍ജിനിയര്‍മാരും നടത്തിയ സാങ്കേതിക പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അപകട സമയത്ത് കാറിന്റെ വേഗം 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയിലായിരുന്നുവെന്നാണ് സാങ്കേതിക വിദഗ്ധരുടെ കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.

2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more