കരള്‍ ട്രാന്‍സ്പ്ലാന്റിനുശേഷം പൂര്‍ണ ആരോഗ്യവനായി ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് ബാല. മരണത്തോട് മല്ലിടുമ്പോഴും ആശുപത്രികിടക്കയിലും തന്നെ വിമര്‍ശിക്കാന്‍ ഒരാള്‍ വന്നെന്ന് ബാല പറഞ്ഞു. തനിക്ക് അസുഖമായി കിടന്നിട്ടും ആളുകൾ ചോദിക്കുന്ന ചോദ്യങ്ങൾ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡവുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബാല.
‘ഞാന്‍ ആശുപത്രിയിലെ ബെഡില്‍കിടക്കുമ്പോള്‍ ഒരു നേഴ്‌സ് എന്നെ കുറേ നേരം നോക്കിനിന്നു. ഞാന്‍ ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുകയായിരുന്നു ആ സമയത്ത് ഭയങ്കരമായ ഒരു മാനസികാവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോയിരുന്നത്. അപ്പോഴാണ് ആ നേഴ്‌സ് എന്നോട് പറഞ്ഞത് താങ്കള്‍ ചെയ്തത് വളരെ മോശമായെന്ന്. ഞാന്‍ മനസ്സില്‍ വിചാരിച്ചു ഇനി ഇവര്‍ക്ക് എന്താണ് എന്നെക്കുറിച്ച് പറയാന്‍ ഉള്ളതെന്ന്. ഞാന്‍ അവരോട് കാര്യം എന്താണെന്ന് തിരക്കി.
നേഴ്‌സ് അത് ആവര്‍ത്തിച്ചു എന്തൊക്കെ ആയാലും ബാല ചെയ്തത് വളരെ മോശമായെന്ന്. ഞാന്‍ ഇവിടെ കിടക്കുകയല്ലെ ഇനിയൊരു പുതിയ ജീവിതം തുടങ്ങണം എന്ന് ഞാന്‍ പറഞ്ഞു . അപ്പോഴാണ് നേഴ്‌സ് കാര്യം എന്താണെന്ന് എന്നോട് പറയുന്നത്. ഷഫീക്കന്റെ സന്തോഷത്തിലെ ഹിറോയിനെ നിങ്ങള്‍ എന്തിനാണ് അടിച്ചുമാറ്റിയത്, അത് ഉണ്ണിമുങ്കുന്ദന്‍ പ്രണയിച്ച പെണ്‍ക്കുട്ടിയല്ലേ എന്ന് അവര്‍ ചോദിച്ചു. കൂടാതെ നിങ്ങള്‍ എന്തിനാണ് എപ്പോഴും വില്ലന്‍ ആവുന്നതെന്ന് അവർ വളരെ സീരിയസായി എന്നോട് ചോദിച്ചു. വേറെ മൂന്ന് സീന്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട് അത് സിനിമയില്‍ വന്നിട്ടില്ലെന്ന് ഞാൻ പറഞ്ഞു. ഞാന്‍ സിനിമയിലെ വില്ലന്‍ അല്ലെന്നും അവരെ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു,’ അദ്ദേഹം പറഞ്ഞു.