Accident
വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു: രണ്ട് വയസ്സുള്ള മകള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 25, 02:55 am
Tuesday, 25th September 2018, 8:25 am

പ്രശസ്ത വയലിനിസ്റ്റ്  ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച് കാര്‍ അപകടത്തില്‍ പെട്ടു. ബാലഭാസ്‌കര്‍ മകള്‍ക്കും ഭാര്യക്കുമൊപ്പം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. മകള്‍ തേജസ്വി ബാല മരിച്ചു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം എന്നാണ് പ്രാഥമിക നിഗമനം.തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുകയായിരുന്നു ബാലഭാസ്‌കറും കുടുംബവും.

കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവര്‍ക്ക് ഗുരുതര പരിക്കാണെന്നാണ് സൂചന.