മാഗസിനിലെ ലേഖനത്തില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ യാക്കൂബ് മേമന്‍, ഖാലിസ്ഥാന്‍ ഭീകരനേതാവ് ഭിദ്രന്‍ വാലെ എന്നിവര്‍ക്കൊപ്പം താക്കറെയെ ഉള്‍പ്പെടുത്തിയതാണ് ശിവസേനയെ ചൊടിപ്പിച്ചത്.
ഭീകരവിരുദ്ധ നീക്കത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കുന്ന ഭരണകൂടനിലപാടിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ലേഖനത്തില്‍ ഇസ്‌ലാമിക ഭീകരതയെ പോലെ തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തേയും ലേഖകന്‍ അപലപിക്കുന്നു. താക്കറെ ഒരു ഭീകരവാദിയാണെന്നു അത്മനസ്സിലാക്കാതെ അഫ്‌സല്‍ഗുരുവിനെയും യാക്കുബ് മേമനെയും ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്റെ പേരുപറഞ്ഞ് തൂക്കികൊല്ലുകയും ചെയ്യുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ഭരണകൂടം, ഭരണഘടനയെയും അത് വിഭാവന ചെയ്ത ബഹുസ്വരതയെയും അപകടപ്പെടുത്തുക കൂടിയാണ് ചെയ്യുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.
ഭീകരതയ്‌ക്കെതിരായ പോരാട്ടം മുന്നോട്ടുപോകണമെങ്കില്‍ താക്കറെയേയും അയാളുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന, ഇന്ത്യയുടെ മതേതരജനാധിപത്യ ആശയങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന ഇത്തരക്കാരെ ആദരിക്കുന്ന സമീപനം ഭരണകൂടം അവസാനിപ്പിക്കണം. എന്നും ലേഖനം ആവശ്യപ്പെടുന്നുണ്ട്.
മുംബൈ വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് താക്കറെയ്‌ക്കെതിരെയുള്ള വിവരങ്ങളും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയത്.
തെഹല്‍ക്കയുടെ കവര്‍ സ്റ്റോറി വായിക്കാം