national news
'ബാല മോദി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അങ്കിളിനോടൊപ്പം'; വീണ്ടും ട്രെന്റിംഗ് ആയി ഗോ ബാക്ക് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 30, 05:07 am
Tuesday, 30th March 2021, 10:37 am

പുതുച്ചേരി: ട്വിറ്ററില്‍ വീണ്ടും ട്രെന്റിംഗ് ആയി ഗോ ബാക്ക് മോദി ക്യാംപെയ്ന്‍.
മാര്‍ച്ച് 30 ന് തമിഴ്‌നാട് സന്ദര്‍ശനം നടത്താനിരിക്കേയാണ് ട്വിറ്ററില്‍ ഗോ ബാക്ക് മോദി ട്രെന്റിംഗ് ആയിരിക്കുന്നത്. നേരത്തെയും ഗോ ബാക്ക് മോദിയും പോ മോനെ മോദിയും ട്രെന്റിംഗ് ആയിരുന്നു.

ഫാസിസ്റ്റുകളെ ഒരു കാരണവശാലും തമിഴ്‌നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ല, ഹിന്ദുത്വരാഷ്ട്രീയത്തിന് തമിഴ്‌നാട്ടില്‍ ഇടമില്ല എന്നിങ്ങനെ നിരവധി ട്വീറ്റുകളാണ് ഗോ ബാക്ക് മോദി ഹാഷ്ടാഗില്‍ വന്നുകൊണ്ടിരിക്കുന്നത്.
മോദിയുടെ കുട്ടിക്കാലത്തെ ചിത്രവും ഹിറ്റലറുടെ ചിത്രവും ചേര്‍ത്തുവെച്ചും നിരവധിപേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ബാല മോദി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അങ്കിളിനോടൊപ്പം എന്നായിരുന്നു ചിത്രം പങ്കുവെച്ച് ഒരാളുടെ ട്വീറ്റ്.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചരണത്തിന് പുതുച്ചേരിയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ മുന്‍നിര്‍ത്തി പുതുച്ചേരി മേഖലയില്‍ ഡ്രോണുകള്‍ക്കും അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകള്‍ക്കും(മനുഷ്യസാന്നിധ്യമില്ലാതെ സ്വയം നിയന്ത്രിതമായി പറപ്പിക്കാവുന്ന വിമാനം) രണ്ട് ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് 29, 30 എന്നീ തിയതികളിലാണ് ഡ്രോണുകള്‍ക്കും അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച ജില്ലാ മജിസ്‌ട്രേറ്റ് പൂര്‍വ്വ ഗാര്‍ഗ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bal Narendra with his beloved Uncle, Go back Modi Trending in twitter