കറാച്ചി: റമദാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കാതെ ഭക്ഷണം കഴിക്കുന്നവരെ ജയലില്‍ അടയ്ക്കണമെന്ന ഓര്‍ഡിനന്‍സിനെതിരെ പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകള്‍ ഭക്തവാര്‍ ഭൂട്ടോ സര്‍ദാരി. മലാലയെപോലെ സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ തോക്കിനു മുന്നില്‍ നിര്‍ത്തിയ ഭീകരപ്രവര്‍ത്തകര്‍ക്ക് ഈ നാട്ടില്‍ ശിക്ഷയില്ല എന്നാല്‍ റംസാന്‍ കാലത്ത് ഒരല്‍പം ദാഹജലം കുടിച്ചാല്‍ നിങ്ങള്‍ ജയിലിലേക്ക് കൊണ്ടു പോകും തീവ്രവാദികളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുമ്പോള്‍ നിരപരാധികളെ ശിക്ഷിക്കുന്ന ഇത്തരത്തിലുള്ള സമീപനങ്ങള്‍ കാടത്തമാണെന്ന് അവര്‍ പറഞ്ഞു.
റംസാന്‍ കാലത്ത് ഭക്ഷണം കഴിച്ചാല്‍ മൂന്ന് മാസത്തെ തടവ് ശിക്ഷ ലഭിക്കുന്ന എത്രാം എ റമദാന്‍ എന്ന നിയമത്തെ വിഡ്ഢിത്തം എന്നാണ് ഭക്തവാര്‍ വിമര്‍ശിച്ചത്.
റമദാനില്‍ വ്രതമനുഷ്ഠിക്കുന്നത് ഇസ്‌ലാമിക നിയമമാണ്. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിന്റെ പേരില്‍ ഒരാളെ ജയിലിലടക്കുന്നത് ഇസ്‌ലാമിന്റെ രീതിയല്ലെന്നും ഭക്താര്‍ ഭൂട്ടോ സര്‍ദാരി ട്വീറ്റ് ചെയ്തു. ബേനസീറിന്റെ മൂന്നു മക്കളിലൊരാളാണ് ഭക്തവാര്‍.
കഴിഞ്ഞ ആഴ്ച്ചയാണ് വിശുദ്ധ ദിനങ്ങളില്‍ പുകവലിക്കുകയോ, പരസ്യമായി ഭക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് മേല്‍ ചുമത്തുന്ന 500 രൂപയുടെ പിഴ 1981ലെ നിയമം ഭേദഗതി വരുത്തി 25000 രൂപയായി ഉയര്‍ത്തിയത്. ഈ കാലയിളവില്‍ വിനോദപരിപാടികള്‍ സംപ്രേഷ്ണം ചെയ്യുന്ന ടീ. വി ചാനലുകള്‍ക്കും, സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കും അഞ്ച് ലക്ഷം രൂപയുടെ പിഴയീടാക്കുമെന്നും നിയമം പറയുന്നു.
Dont miss ‘ഗുജറാത്തിനെയും പിന്തള്ളി കേരളം’; ഭരണ നിര്‍വ്വഹണത്തില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത്
ഭക്തവറുടെ ട്വീറ്റുകള്‍ക്ക് രാജ്യന്തര ശ്രദ്ധ ലഭിച്ചതോടെ വിഷയത്തില്‍ അഭിപ്രായവുമായി ആത്മീയ നേതാവ് താഹിര്‍ അഷ്റഫി രംഗത്തെത്തി. യാത്ര ചെയ്യുന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും ഉപവാസത്തില്‍ നിന്നും വിട്ട് നില്‍ക്കാമെന്ന് വിശുദ്ധ ഖുറാനില്‍ തന്നെ പ്രതിപാദിക്കുന്നുണ്ടെന്നും, അവര്‍ക്ക് സൗകര്യം പോലെ പിന്നീട് ഉപവാസം അനുഷ്ഠിക്കാനാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.