Advertisement
Kerala News
'സംഘടനാ ചുമതല ഒഴിഞ്ഞത് എ.എച്ച്.പിയില്‍ നിന്ന്, ആര്‍.എസ്.എസില്‍ തുടരും'; വിശദീകരണവുമായി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 14, 03:49 pm
Monday, 14th October 2019, 9:19 pm

തൃശൂര്‍: കേസ് വന്നപ്പോള്‍ നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് സംഘടന വിട്ട ബജ്‌റംഗ്ദള്‍ നേതാവും
തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോപിനാഥന്‍ വിശദീകരണവുമായി രംഗത്ത്.

താന്‍ സംഘടനാ ചുമതല ഒഴിഞ്ഞിരിക്കുന്നത് എ.എച്ച്.പി എന്ന പ്രവീണ്‍തൊഗാഡിയ സംഘടനയില്‍ നിന്നാണെന്നും ആര്‍.എസ്.എസില്‍ പ്രവര്‍ത്തനം തുടരുമെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

നേരത്തെ മാന്യമായി ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിക്കാമെന്നും അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും ആത്മാര്‍ഥത ഫേസ്ബുക്കില്‍ മാത്രം ഉണ്ടായാല്‍ പോരെന്നും പരിഹസിച്ചായിരുന്നു ഗോപിനാഥന്റെ പോസ്റ്റ്.

കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ മത പരിവര്‍ത്തനത്തിനെത്തിയെന്ന് പറഞ്ഞ് പാസ്റ്റര്‍മാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യ പ്രതിയാണ് ഗോപിനാഥന്‍. മത പ്രചരണാര്‍ഥമുള്ള ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്യുകയായിരുന്ന പാസ്റ്റര്‍മാരെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു ഗോപിനാഥനും സംഘവും.

ഹിന്ദുക്കള്‍ താമസിക്കുന്നിടത്ത് നിങ്ങള്‍ വരേണ്ട കാര്യമില്ല എന്നു പറഞ്ഞ് പാസ്റ്റര്‍മാരെകൊണ്ട് തന്നെ ലഘുലേഖകള്‍ നശിപ്പിക്കുകയും ഇനി ഇങ്ങനെ ചെയ്താല്‍ മുഖമടച്ച് പൊട്ടിക്കും എന്ന് പറയുകയും ചെയ്തത് ഗോപിനാഥന്‍ ആയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;