| Tuesday, 14th February 2017, 7:44 am

പ്രണയ ദിനത്തില്‍ ഒരുമിച്ച് കണ്ടാല്‍ കമിതാക്കളെ പിടിച്ച് കല്ല്യാണം കഴിപ്പിക്കുമെന്ന് ബജ്‌റംഗദള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒഡീഷ:  വലന്റൈന്‍സ് ഡേയില്‍ പാര്‍ക്കുകളിലോ മാളുകളിലോ ഒരുമിച്ചിരിക്കുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കണ്ടാല്‍ പിടിച്ച് കല്ല്യാണം കഴിപ്പിക്കുമെന്ന് ബജ്‌റംഗദള്‍ ഒഡീഷ ഘടകം. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ വിവാഹം കഴിപ്പിക്കുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.

യുവതാ യുവാക്കള്‍ ആഘോഷത്തിന്റെ പേരില്‍ പാര്‍ക്കുകളിലും മാളുകളിലും ഒന്നിച്ചിരിക്കുന്നത് കുറ്റമാണ്. ഇത് ഭാരതസംസ്‌ക്കാരത്തിനും പാരമ്പര്യത്തിനും എതിരാണ്. ഭൂവനേശ്വര്‍ ബജ്‌റംഗദള്‍ കോഡിനേറ്റര്‍ ഭൂപേഷ് കുമാര്‍ നായക് പറയുന്നു.


Read more: നിയമവിരുദ്ധമാണ് എന്നറിഞ്ഞിട്ടും ബി.ജെ.പി അനുകൂല എക്‌സിറ്റ് പോള്‍ പുറത്തുവിട്ടത് എന്തിനുവേണ്ടി?


മുന്‍വര്‍ഷങ്ങളിലെ പോലെ യുവാക്കളെ നിരീക്ഷിക്കുന്നതിനായി മാളുകളിലും പാര്‍ക്കുകളിലുമെല്ലാം പ്രവര്‍ത്തകരെ നിര്‍ത്തുമെന്നും ഭൂപേഷ് കുമാര്‍ നായിക് പറഞ്ഞു.

അതേ സമയം നഗരത്തില്‍ സുരക്ഷയൊരുക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സത്യബ്രത് ഭോയ് പറഞ്ഞു. നിയമം ലംഘിക്കുന്നവരെ കസ്റ്റഡിയിലെടുക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ഇതാദ്യമായല്ല പ്രണയദിനത്തില്‍ യുവാക്കള്‍ക്ക് ഭീഷണിയുമായി ബജ്‌റംഗദള്‍ എത്തുന്നത്.

We use cookies to give you the best possible experience. Learn more