ആഗ്ര: താജ്മഹലില്‍ പൂജ നടത്തിയെന്ന് രാഷ്ട്രീയ ബജ്‌റംഗദള്‍ വനിതാ പ്രവര്‍ത്തകര്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബജ്‌റംഗദള്‍ തന്നെ പുറത്തു വിട്ടിട്ടുണ്ട്.
“ചന്ദനത്തിരികളും ഗംഗാജലവും തീപ്പെട്ടിയുമായി ഞങ്ങള്‍ താജ്മഹലില്‍ കയറുകയും താജ്മഹല്‍ പരിസരങ്ങളില്‍ ആരതി നടത്തുകയും ചെയ്തു. ഇത് ഞങ്ങളുടെ ശിവക്ഷേത്രമായതിനാല്‍ നമസ്‌ക്കാരം നടത്തി അശുദ്ധിയാക്കുന്നതിനാല്‍ ശുദ്ധിയാക്കിയിരിക്കുകയാണ്” ബജ്‌റംഗദള്‍ നേതാവ് മീണ ദിവാകര്‍ പറഞ്ഞു.
സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയും സി.ഐ.എസ്.എഫും കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ല. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. താജ്മഹലിലേക്ക് കടക്കാന്‍ കനത്ത സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാകണമെന്നിരിക്കെ തീപ്പെട്ടിയുമായെല്ലം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എങ്ങനെ ഉള്ളില്‍ കടന്നെന്നാണ് പരിശോധിക്കുന്നത്.