“പി.കെ” പ്രദര്‍ശിപ്പിച്ച തീയറ്ററുകള്‍ക്ക് നേരെ ബജ്രംഗ് ദള്‍, വി.എച്ച്.പി (വിശ്വ ഹിന്ദു പരിഷത്) പ്രവര്‍ത്തകരുടെ ആക്രമണം. അഹമ്മദാബാദില്‍ രണ്ട് തീയറ്ററുകള്‍ക്ക് നേരെയും ഭോപ്പാലിലുമാണ് ആക്രമണം ഉണ്ടായത്.
അഹമ്മദാബാദില്‍ 20 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സിറ്റി ഗോള്‍ഡ്, ശിവ എന്നീ തീയറ്റുകള്‍ക്ക് നേരെയാണ് ആക്രണമുണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു ആക്രമണം. ഡെപ്യൂട്ടി കമ്മീഷണര്‍ വീരേന്ദ്ര യാദവ് സംഭവ സ്ഥലം സന്ദര്‍ശിച്ചു.
“ആരാണ് അക്രമം നടത്തിയതെന്ന് തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 10 മണിയോടെയായിരുന്നു ആക്രമണം. രണ്ട് തീയറ്ററുകളുടെയും ടിക്കറ്റ് കൗണ്ടറുകളില്‍ ആക്രമണം നടത്തിയിട്ടുണ്ട്. ആരാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിയാന്‍ ഇപ്പോള്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.” യാദവ് പറഞ്ഞു.
എന്നാല്‍ അക്രമം നടത്തിയവര്‍ സ്ഥലം വിടുന്നതിന് മുമ്പായിരുന്നു ഡെപ്യൂട്ടി കമ്മീഷണറുടെ പ്രതികരണം. ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന മുന്നറിയിപ്പും തീയറ്ററുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
“ആമിറിന്റെ “പി.കെ” എന്ന ചിത്രം പ്രദര്‍ശിപ്പിച്ച തീയറ്ററില്‍ ഞങ്ങള്‍ 20 ഓളം പ്രവര്‍ത്തകര്‍ പോവുകയും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് പറയുകയും ചെയ്തു. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ വരും ദിവസങ്ങളില്‍ ഞങ്ങള്‍ ഈ നഗരത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്നും പറഞ്ഞു.” ബജ്രംഗ് ദള്‍ നേതാവ് ജ്വാലിത് മേത്ത പറഞ്ഞു.
ഭോപ്പാലില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈംസ് നൗവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രം മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
ആള്‍ദൈവങ്ങള്‍ക്കെതിരെയുള്ള ആക്ഷേപഹാസ്യമാണ് രാജ്കുമാര്‍ ഹിറാനിയുടെ “പി.കെ”. ആമിര്‍ നായകനായ ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മയാണ് നായിക. ഇതിനകം തന്നെ വിമര്‍ശക പ്രശംസ പിടിച്ചുപറ്റിയ ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
നേരത്തെ പി.കെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളുകയാണുണ്ടായത്.