| Thursday, 7th January 2016, 5:03 pm

മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ച് കരിയോയിലൊഴിച്ച് നടത്തിച്ചു; ബജ്‌റംഗ്ദള്‍ നേതാവിനെ സംരക്ഷിക്കാന്‍ കേന്ദ്ര ഇടപെടല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.പി: മുസഫര്‍നഗറില്‍ മുസ്‌ലിം യുവാവിനെ മര്‍ദിക്കുകയും കരിഓയില്‍ ഒഴിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്ത ബജ്‌റംഗ് ദള്‍ നേതാവിനെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വിവേക് പ്രേമി എന്ന ബജ്‌റംഗദള്‍ നേതാവിനെതിരെ ജില്ലാഭരണകൂടം ദേശീയ സുരക്ഷാ നയപ്രകാരം ചുമത്തിയ കേസാണ് കേന്ദ്രഅഭ്യന്തര മന്ത്രാലയം റദ്ദ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ വിവേക് പ്രേമിയെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

പശുവിനെ കൊല്ലാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 2015 ജൂണിലാണ് വിവേക് പ്രേമിയുടെ നേതൃത്വത്തില്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരനെ മര്‍ദിക്കുകയും കരിഓയില്‍ ഒഴിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തിരുന്നത്. മുസഫര്‍ നഗറിലെ ഷാമിലിയിലായിരുന്നു സംഭവം. പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മുഹമ്മദ് റിയാസിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ബംജ്‌റംഗ്ദളിന്റെ ജില്ലാ കണ്‍വീനറാണ് വിവേക് പ്രേമി.

We use cookies to give you the best possible experience. Learn more