ന്യൂദല്‍ഹി: ഹരിയാനയിലെ നൂഹില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകനായ മോനു മനേസര്‍ അറസ്റ്റില്‍. ജൂലൈയില്‍ നൂഹില്‍ നടന്ന വര്‍ഗീയ കലാപത്തിലേക്ക് നയിച്ച വി.എച്ച്.പി യാത്രയില്‍ പ്രകോപനം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഹരിയാന പൊലീസാണ് ഇയാളെ പിടികൂടിയത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇതുസംബന്ധിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ എക്‌സ് അടക്കമുള്ള സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നൂഹ് സംഘര്‍ഷത്തിന് ശേഷം മോനു മനേസര്‍ ഒളിവിലായിരുന്നു. പശുവിന്റെ പേരില്‍ ഇരട്ട കൊല നടത്തിയ കേസിലെ മുഖ്യ പ്രതികൂടിയാണിയാള്‍. രാജസ്ഥാന്‍ സ്വദേശികളായ നാസിര്‍, ജുനൈദ് എന്നീ ചെറുപ്പക്കാരെ ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയി കത്തിച്ചുകൊന്നതാണീ കേസ്.
അതേസമയം, ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ഇദ്ദേഹത്തിന് പൊലീസ് സംരക്ഷണം നല്‍കുന്നുവെന്ന ആരോപണമുണ്ട്. ഇപ്പോള്‍ തന്നെ
ഐ.ടി നിയമത്തിലെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് മനേസറിനെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പശു സംരക്ഷണ കൊലപാതക കേസുമായി ബന്ധപ്പെട്ട് മോനു മനേസറിനെ ചൊവ്വാഴ്ച ഹരിയാന പൊലീസ് രാജസ്ഥാനില്‍ പൊലീസിന് കൈമാറാന്‍ സാധ്യതയുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Bajrang Dal activist Monu Manesar arrested