പള്‍സര്‍ 150 ക്ലാസിക് ഇന്ത്യന്‍ വിപണിയില്‍: വില 67,437 രൂപ
Bajaj
പള്‍സര്‍ 150 ക്ലാസിക് ഇന്ത്യന്‍ വിപണിയില്‍: വില 67,437 രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th June 2018, 3:40 pm

മുംബൈ: ബജാജ് പള്‍സര്‍ 150 ക്ലാസിക് ഇന്ത്യയില്‍ പുറത്തിറങ്ങി. നിലവില്‍ വില്‍പ്പനയിലുള്ള പള്‍സര്‍ 150ന്റെ വകഭേദമാണ് പുതിയ പള്‍സര്‍ 150 ക്ലാസിക്. 67,437 രൂപയാണ് മുംബൈ എക്സ് ഷോറൂം വില.

പള്‍സര്‍ നിരയില്‍ ഏറ്റവും വിലകുറഞ്ഞ രണ്ടാമത്തെ ബൈക്കാണിത്. പള്‍സര്‍ 150നോട് സാമ്യം തോന്നിക്കുന്ന ലുക്കിലാണ് ക്ലാസിക് എത്തുന്നതെങ്കിലും പള്‍സര്‍ 150ലുള്ള ഗ്രാഫിക്‌സ്, പിന്‍ ഡിസ്‌ക് ബ്രേക്ക്, സ്പ്ലിറ്റ് സീറ്റ്, ടാങ്ക് എക്സ്റ്റന്‍ഷന്‍ ഫീച്ചറുകള്‍ ക്ലാസിക്കിനില്ല.

ബൈക്കിന്റെ എന്‍ജിനില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. പള്‍സര്‍ 150ന്റെ എന്‍ജിന്‍ ക്ലാസിക്കിലും തുടരും. 150 സി.സി. നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എന്‍ജിനാണ് പള്‍സര്‍ 150 ക്ലാസിക്കില്‍. 14 ബി.എച്ച്.പി. കരുത്തും 13.4 എന്‍.എം ടോര്‍ക്കും എന്‍ജിനു കരുത്ത് നല്‍കും.


Also Read പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ തല്ലിയതായി പരാതി


മറ്റു പള്‍സറുകളെ പോലെ ട്വിന്‍ സ്പാര്‍ക്ക് പ്ലഗ് ടെക്‌നോളജിയാണ് പുത്തന്‍ മോഡലും അവകാശപ്പെടുന്നത്. മുന്നില്‍ 240 എം.എം. ഡിസ്‌കും പിന്നില്‍ 130 എം.എം. ഡ്രമ്മും ബൈക്കിന് ബ്രേക്കിംഗ് കരുത്ത് നല്‍കും.

ട്യൂബ് ലെസ് ടയറുകളാണ് ഇരു ചക്രങ്ങളിലും. സസ്‌പെന്‍ഷനു വേണ്ടി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ട്വിന്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുമുണ്ട്. നിലവില്‍ കറുപ്പ് നിറത്തിലാണ് ക്ലാസിക് പതിപ്പ് ലഭ്യമാവുക.

ക്രാങ്കേസ്, മുന്‍ ഫോര്‍ക്കുകള്‍, ചെയിന്‍ ഗാര്‍ഡ്, അലോയ് വീലുകള്‍ എന്നിവയ്‌ക്കെല്ലാം കറുപ്പ് നിറമാണ്. ഹോണ്ട യുണിക്കോണ്‍ 150, ഹീറോ അച്ചീവര്‍ 150 മോഡലുകളാണ് ബജാജ് പള്‍സര്‍ 150 ക്ലാസിക്കിന്റെ പ്രധാന എതിരാളികള്‍.