| Tuesday, 4th October 2016, 12:37 pm

ബജാജിന്റെ 400 സിസി ബൈക്ക് ക്രാറ്റോസ് വി.എസ് 400 അടുത്തമാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

 ഗ്രീക്ക് യുദ്ധദേവനായ ക്രാറ്റോസിന്റെ പേരിലായിരിക്കും ഇനി ബൈക്ക് അറിയപ്പെടുക. അടുത്ത മാസം ക്രാറ്റോസ് വി.എസ് 400 വിപണിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.


ഇന്ത്യയിലെ പ്രശസ്ത ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് ഉടന്‍ പുറത്തിറക്കുന്ന 400 സിസി പ്രീമിയം ബൈക്കിന്റെ പേര് ക്രാറ്റോസ് വി.എസ് 400. നേരത്തെ കമ്പനി ഈ വാഹനത്തിന് പള്‍സര്‍ 400 എന്ന പേരു നല്‍കാന്‍ നിശ്ചയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഗ്രീക്ക് യുദ്ധദേവനായ ക്രാറ്റോസിന്റെ പേരിലായിരിക്കും ഇനി ബൈക്ക് അറിയപ്പെടുക. അടുത്ത മാസം ക്രാറ്റോസ് വി.എസ് 400 വിപണിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

പുതിയ ബ്രാന്റില്‍ പ്രീമിയം ബൈക്കുകളെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്രാറ്റോസ് എന്ന പേരുമാറ്റം എന്നാണ് സൂചന. 2014 ല്‍ ദല്‍ഹിയില്‍ നടന്ന 12-ാമത് ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് കമ്പനി ബൈക്കിന്റെ കണ്‍സെപ്റ്റ് മോഡല്‍ പുറത്തിറക്കിയത്.


ബജാജിന്റെ ഓസ്ട്രിയന്‍ പങ്കാളികളായ കെ.ടി.എമ്മിന്റെ ഡ്യൂക്ക് 390, ആര്‍.സി 390 തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന 373.4 സിസി എന്‍ജിനാണ് പള്‍സര്‍ 400 ഉപയോഗിക്കുന്നത്. ബാജാജിന്റെ ട്രിപ്പിള്‍ സ്പാര്‍ക്ക് ടെക്‌നോളജി ഉപയോഗിക്കുന്ന സിംഗിള്‍ സിലിണ്ടര്‍, എയര്‍കൂള്‍ഡ് എന്‍ജിന് 35 ബി.എച്ച്.പിയാണ്  കരുത്ത്. ഈ ബൈക്കിന്റെ മുന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ എ.ബി.എസുമാണുള്ളത്.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, എല്‍.സി.ഡി ഡിസ്‌പ്ലെ യൂണിറ്റ്, അലോയ് വീലുകള്‍, സ്‌പോര്‍ടി എക്‌സോസ്റ്റ്, എല്‍.ഇ.ഡി ടെയില്‍ലാമ്പുകള്‍ എന്നീ സവിശേഷതകളും ക്രേറ്റോസ് 400 സിഎസിലുണ്ടാകും. ഡ്യൂക്ക് 390 യുടെ അതേ എന്‍ജിനാണ് ഉപയോഗിക്കുന്നതെങ്കിലും വില അതിനെക്കാള്‍ കുറവായിരിക്കും എന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. മഹീന്ദ്ര മോജോയും റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുമാകും ക്രാറ്റോസ് 400ന്റെ എതിരാളികള്‍.

We use cookies to give you the best possible experience. Learn more