|

'പാരമ്പര്യ ആനകളെ' ഓഫ്‌റോഡിലൂടെ മറികടന്ന് ഡോമിനോര്‍; എന്‍ഫീല്‍ഡിനെ പരിഹസിച്ച് വീണ്ടും ബജാജിന്റെ പരസ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.ഫോണ്‍ ഉപഭോക്താക്കളും എന്‍ഫീല്‍ഡ് റൈഡര്‍മാരും പാരമ്പര്യ വാദികളാണെന്ന അഭിപ്രായമാണ് ഇപ്പോഴത്തെ യുവത്വത്തിന്. എന്നാല്‍ എന്ത് പോരായ്മയിലും എന്‍ഫീല്‍ഡിനെ പ്രതിരോധിക്കുന്ന ഒരു കടുത്ത ആരാധകവൃന്ദം എന്‍ഫീല്‍ഡിനുണ്ട്. അത്തരക്കാരെ പുതിയ ബജാജ് ഡോമിനാറിന്റെ പരസ്യം പ്രകോപിപ്പിക്കാന്‍ സാധ്യതയേറെയാണ്. രൂക്ഷമായ പരിഹാസമാണ് എന്‍ഫീല്‍ഡിനെതിരെ പരസ്യത്തിലുള്ളത്.

എന്‍ഫീല്‍ഡിനെ പരിഹസിച്ച് കൊണ്ടുള്ള ബജാജിന്റെ ആറാമത്തെ പരസ്യമാണ് പുറത്ത് വന്നിട്ടുള്ളത്. പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ആനകളെയാണ് എന്‍ഫീല്‍ഡുമായി ഉപമിച്ചിട്ടുള്ളത്. കൂടുതല്‍ പരിപാലന ചിലവും കുറഞ്ഞ പ്രകടനവുമുള്ള ആനകളെ എന്‍ഫീല്‍ഡായി ഉപമിച്ചതിലൂടെ തന്നെ പരിഹാസം തുടങ്ങുകയായി.


Read Also: റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സി.സി ബൈക്കുകള്‍ ഏപ്രിലിനു ശേഷം പുറത്തിറങ്ങും; ബുള്ളറ്റിന്റെ പിന്‍ഗാമികളുടെ സവിശേഷതകള്‍ ഇങ്ങനെ (വീഡിയോ)


ഒരു വനപാതയില്‍ കുറുകെ മരം വീണത് കാരണം കുറച്ച് ആനയും അതിന്റെ പുറത്തുള്ള റൈഡേഴ്‌സും വഴിമുട്ടി നില്‍ക്കുന്നു. പിറകെ വന്ന ഡോമിനാര്‍ റൈഡേഴ്‌സിനോടും വഴി ബ്ലോക്ക് ആണെന്ന് “ആന റൈഡേഴ്‌സ്” ആണയിടുന്നു. എന്നാല്‍ വെല്ലുവിളി ഏറ്റെടുത്ത ഡോമിനോര്‍ റൈഡേഴ്‌സ് സാഹസികമായ ഓഫ് റോഡിലൂടെ മറുപുറത്തെത്തുന്നു. മറുപുറത്തെത്തിയ ഡോമിനോര്‍ റൈഡേഴ്‌സിലൊരാള്‍ ഒരു പഴമെടുത്ത് ആനകള്‍ക്ക് നേരെ എറിയുന്നു. അതിലൊരാന പഴമെടുത്ത് കഴിക്കുന്നതോടെ “എന്‍ഫീല്‍ഡ് വധം” പൂര്‍ണമാവുന്നു.

പരസ്യം കാണാം:

മറ്റു പരസ്യങ്ങള്‍ കാണാം: