പുത്തന്‍ നിറഭേദങ്ങളുമായി ഡോമിനാറിന്റെ പുതിയ 400 സ്‌പോര്‍ട്‌സ് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി.
റോക്ക് മാറ്റ് ബ്ലാക്, കാന്യോണ്‍ റെഡ്, ഗ്ലേസിയര്‍ ബ്ലൂ എന്നീ പുതിയ മൂന്ന് നിറഭേദങ്ങളാണ് 2018 ഡോമിനാര്‍ 400 നെ മികവുറ്റതാക്കുന്നത്. കമ്പനിയുടെ ചകാന്‍ പ്ലാന്റില്‍ നിന്നുമാണ് ഡോമിനാര്‍ 400 പുറത്ത് വരുന്നത്.
പുതിയ പതിപ്പില്‍ വിലയില്‍ കാര്യമായ മാറ്റങ്ങളില്ലെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. 1.42 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രൈസ്ടാഗിലാണ് എ.ബി.എസ് ഇല്ലാത്ത ഡോമിനാര്‍ 400 ന്റെ വരവ്. അതേസമയം 1.56 ലക്ഷം രൂപയാണ് എ.ബി.എസോട് കൂടിയ ഡോമിനാര്‍ 400 ന്റെ ദല്‍ഹി എക്‌സ്‌ഷോറൂം വില.
373.3 സിസി സിംഗിള്‍-സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് 2018 ബാജാജ് ഡോമിനാര്‍ 400 ന്റെ വരവ്.34.5 ബി.എച്ച്.പി കരുത്തും 35 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.
13 ലിറ്ററാണ് ഡോമിനാര്‍ 400 ന്റെ ഇന്ധനശേഷി. 182 കിലോഗ്രാമാണ് ബജാജ് ഡോമിനാര്‍ 400 ന്റെ ഭാരവും. മണിക്കൂറില്‍ 145 കിലോമീറ്ററിന് മേലെ വേഗത കൈവരിക്കാന്‍ ബജാജിന്റെ സ്‌പോര്‍ട്‌സ് ക്രൂയിസറിന് സാധിക്കും.
പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെക്കന്ററി ഫ്യൂവല്‍ ടാങ്ക് ഡിസ്‌പ്ലെ, എല്‍.ഇ.ഡി ലൈറ്റുകളോടുള്ള ആകര്‍ഷകമായ ഹെഡ്‌ലാമ്പ്്, എല്‍.ഇ.ഡി ടെയില്‍, സ്ലിപ്പര്‍ ക്ലച്ച് തുടങ്ങിയവയും പുതിയ മോഡലില്‍ ഇടം പിടിച്ചിട്ടുണ്ട്.