ബജാജ് ബൈക്കുകളുടെ വില വര്‍ധിക്കുന്നു
Bajaj
ബജാജ് ബൈക്കുകളുടെ വില വര്‍ധിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th August 2018, 11:50 pm

ന്യൂദല്‍ഹി: സെപ്റ്റംബര്‍ ഒന്നു മുതല്‍ ബജാജ് ബൈക്കുകളുടെ വില വര്‍ധിക്കും. വിവിധ മോഡലുകളുടെ ഓണ്‍റോഡ് വില 3000 രൂപ മുതല്‍ 8000 രൂപ വരെയാണ് ഉയര്‍ത്തുന്നത്.

ഇനി മുതല്‍ നിരത്തിലെത്തുന്ന ബൈക്കുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ഇന്‍ഷുറന്‍സ് സംരക്ഷണം ഉറപ്പാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വിലവര്‍ധനവ്.

ബജാജിന്റെ പ്ലാറ്റിന, ഡിസ്‌കവര്‍, പള്‍സര്‍ 150, പള്‍സര്‍ എന്‍.എസ് 160, വി റേഞ്ച് എന്നീ ബൈക്കുകള്‍ക്ക് ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് സൗജന്യമായി നല്‍കുന്നുണ്ട്.


Read:  ഓരോ മത്സ്യത്തൊഴിലാളിയും നോഹയെപ്പോലെ: മത്സ്യത്തൊഴിലാളികള്‍ക്ക് നന്ദി പറഞ്ഞ് കലക്ടര്‍ വാസുകി


എന്നാല്‍, പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പ്ലാറ്റിനയുടെ ഇന്‍ഷുറന്‍സ് 4800 രൂപയും പള്‍സര്‍ എന്‍.എസിന് 8000 രൂപയും ഇന്‍ഷുറന്‍സ് വരുമെന്നാണ് കണക്കാക്കുന്നത്.

വില ഉയര്‍ത്തുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് വാഹനം സ്വന്തമാക്കാന്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ രാത്രി 11 മണി വരെ പ്രവര്‍ത്തിക്കാന്‍ കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെയും നാലുചക്ര വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെയും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നല്‍കണമെന്ന് ജൂലൈ 20 സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വില കൂടുന്നത്.