ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുടെ മോട്ടോര്‍സൈക്കിള്‍ വില്‍പനയില്‍ ഇടിവ്. 9.97% ഇടിവാണ് കമ്പനിയ്ക്കുണ്ടായതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ആഗസ്റ്റില്‍ 3,04,352 യൂണിറ്റ് വില്‍പനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് 3,38,054 യൂണിറ്റുകളാണ് വിറ്റഴിഞ്ഞതെന്നും കമ്പനി അറിയിച്ചു.[]
കയറ്റുമതി 4.82% ആയി കുറഞ്ഞു. കഴിഞ്ഞമാസം 1,31,562 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. 2011 ആഗസ്റ്റില്‍ ഇത് 1,38225 യൂണിറ്റായിരുന്നെന്നും കമ്പനി അറിയിച്ചു.
മൂന്നുചക്ര വിപണിയിലും കമ്പനിയ്ക്ക് ഇടിവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 44,685 യൂണിറ്റായിരുന്ന വില്‍പന ഈ വര്‍ഷം 40,554 യൂണിറ്റായി മാറി. 9.24% ഇടിവാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞമാസം കമ്പനിയുടെ ആകെ വാഹന വില്‍പന 3,44,906 യൂണിറ്റായിരുന്നു. മുന്‍വര്‍ഷം ഇത് 3,82,739 യൂണിറ്റായിരുന്നു. 9.88% ഇടിവാണ് വാഹന വില്‍പനയില്‍ കമ്പനിയ്ക്കുണ്ടായിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.