| Monday, 11th December 2023, 12:39 pm

ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി; അതീവ ഗൗരവമുള്ള കുറ്റമെന്ന് മജിസ്‌ട്രേറ്റ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.ജി ഡോക്ടർ ഷഹനയുടെ ആത്മഹത്യയെ തുടർന്ന് അറസ്റ്റിലായ ഡോക്ടർ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി.

പ്രതി ചെയ്തത് അതീവ ഗൗരവമുള്ള കുറ്റമാണെന്ന് മജിസ്ട്രേറ്റ് കോടതി പറഞ്ഞു.

ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും തടയാൻ കൂട്ടാക്കിയില്ലെന്നും സന്ദേശം എത്തിയതിനു പിന്നാലെ ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ട് എന്നാണ് പൊലീസ് വിലയിരുത്തൽ.

അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നെങ്കിലും കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ സന്ദേശം ലഭിച്ചിരുന്നതായി സമ്മതിച്ചിരുന്നു.

ഇരുവരും തമ്മിലുള്ള വിവാഹ തീയതി ഉൾപ്പെടെ ചർച്ച നടത്തിയിരുന്നുവെങ്കിലും അവസാനം നിമിഷം ഡോക്ടർ റുവൈസും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സ്ത്രീധനത്തിനുവേണ്ടി റുവൈസും ബന്ധുക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ഷഹനയുടെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നു.

റുവൈസിന് പുറമേ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Content Highlight: Bail plea of Dr. Ruvais rejected by magistrate Court

Latest Stories

We use cookies to give you the best possible experience. Learn more