തനിക്ക് കരിയറില്‍ എന്തെങ്കിലും സംശയങ്ങള്‍ തോന്നുമ്പോള്‍ ആദ്യം വിളിക്കുന്നത് വിനീത് ശ്രീനിവാസനെയെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ധ്യാന്‍ തന്നെപോലെയാണെന്നും ഗൗരവമേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലന്നും ബേസില്‍ പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കരിയറുമായി ബന്ധപ്പട്ട സംശയങ്ങള്‍ വരുമ്പോള്‍ അല്ലെങ്കില്‍ പ്ലാനിങ്ങുകള്‍ ഒക്കെ വേണമെങ്കില്‍ ഞാന്‍ വിനീതട്ടാനെയാണ് വിളിക്കുന്നത്. അദ്ദേഹം ഒരു മെന്റര്‍ എന്ന നിലയില്‍ നല്ല സപ്പോര്‍ട്ട് ആണ്,’ ബേസില്‍ പറഞ്ഞു.
എന്നാല്‍ ധ്യാന്‍ തന്നെപോലെ ആണെന്നും ഗൗരവമേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലന്നും ബേസില്‍ പറഞ്ഞു. ധ്യാനിന്റെ ഇന്റര്‍വ്യൂ താന്‍ കാണാറുണ്ടെന്നും, ജീവിതത്തിലും ധ്യാന്‍ വളരെ തമാശ നിറഞ്ഞ ആളാണെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
‘ധ്യാന്‍ എന്നെപോലെ തന്നെയാണ്. വളരെ ഗൗരവമേറിയ തീരുമാങ്ങള്‍ എടുക്കാന്‍ ഞാന്‍ ധ്യാനെ വിളിക്കാറില്ല. ഞാന്‍ അവന്റെ ഇന്റര്‍വ്യൂ ഒക്കെ കാണാറുണ്ട്. അവന്‍ ഇടക്ക് എനിക്കൊരു പണിയൊക്കെ തരും. എനിക്ക് അവന്റെ ഇന്റര്‍വ്യൂ ഒക്കെ കാണാന്‍ ഇഷ്ട്ടമാണ്. അവന്‍ പറയുന്ന കാര്യങ്ങള്‍ക്കൊക്കെ പിന്നീട് മറുപടി പറയാന്‍ ഒന്നും എനിക്ക് താല്പര്യമില്ല. അവന്‍ അതൊക്കെ ഒരു തമാശക്ക് പറയുന്നതാണ്. ജീവിതത്തിലും അവന്‍ വളരെ ജോളിയാണ്. അവന്റെ സംസാരങ്ങള്‍ കേട്ടിരിക്കുന്നതും ഒരു രസമാണ്,’ ബേസില്‍ പറഞ്ഞു.
സുജിത് നമ്പ്യാര്‍ തിരക്കഥയെഴുതി ജിതിന്‍ ലാല്‍ സംവിധാനം ചയ്യുന്ന അജയന്റെ രണ്ടാം മോഷണം ആണ് ബേസില്‍ അഭിനയിക്കുന്ന റിലീസിനൊരുങ്ങുന്ന ചിത്രം.
Content Highlights: Bail joseph on vineeth sreenivasan and dhyan srenivasan