| Wednesday, 17th February 2016, 7:19 pm

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ്: രാഹുലിനും രശ്മി നായര്‍ക്കും കര്‍ശന ഉപാധികളോടെ ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലന്‍, രശ്മി ആര്‍. നായര്‍ എന്നിവര്‍ക്ക് ജാമ്യം. കേസില്‍ അന്വേഷണ സംഘം ഇതുവരെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

75000 രൂപയുടെ ബോണ്ടും, രണ്ട് ആള്‍ജാമ്യവുമാണ് പ്രധാന ഉപാധി. തിങ്കള്‍, ശനി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകണം,പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ ഹാജരാക്കണം, അശ്ലീല സ്വഭാവമുളള കമന്റുകളോ, പോസ്റ്റുകളോ പ്രചരിപ്പിക്കരുത്, കോടതിയില്‍ ഹാജരാകാന്‍ അല്ലാതെ കേരളം വിട്ട് യാത്ര ചെയ്യരുത്, സാക്ഷികളെയോ പരാതിക്കാരെയോ സ്വാധിനിക്കാന്‍ ശ്രമിക്കുകയോ തെളിവുനശിപ്പിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യരുത് തുടങ്ങിയവയാണ് മറ്റു പ്രധാനവ്യവസ്ഥകള്‍.

ക്രിമനല്‍ കേസുകളില്‍ 90 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാമെന്ന് നിയമമുണ്ട്. നവംബര്‍ 17നാണ് രാഹുലിനെയും രശ്മിയെയും പോലീസ് അറസ്റ്റ് ചെയ്തത.

We use cookies to give you the best possible experience. Learn more